സുശാന്തിന്റെ മരണം; കരൺ ജോഹറിനും സൽമാനുമെതിരെ കേസ്
സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കരൺ ജോഹർ, സൽമാൻ ഖാൻ, സഞ്ജയ് ലീല ബൻസാലി, ഏക്ത കപൂര്‍ എന്നിവർക്കെതിരെ കേസ്.
അഭിഭാഷകൻ സുധീർ കുമാർ ഓജയാണ് ഇവർക്കെതിരെ ബീഹാർ മുസാഫർപൂർ കോടതിയിൽ പരാതി നൽകിയിരിക്കുന്നത്. സുശാന്തിന്റെ ഏഴോളം സിനിമകൾ മുടങ്ങിപ്പോകാനും ചില സിനിമകളുടെ റിലീസ് മുടങ്ങാനും ഇവർ സാഹചര്യമൊരുക്കിയെന്ന് സംശയിക്കുന്നതായി അഭിഭാഷകൻ സുധീർ പറഞ്ഞു.

