പുൽപ്പള്ളിയിൽ കടുവയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു


കൽപ്പറ്റ: പുൽപ്പള്ളിയിൽ കാണാതായ ആദിവാസി യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. ബസവൻകൊല്ലി കോളനിയിലെ ശിവകുമാറിന്‍റെ (24) മൃതദേഹം ഉൾ‍വനത്തിൽ‍ നിന്നാണ് കണ്ടെത്തിയത്. കടുവയുടെ ആക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. വനത്തിലേക്ക് പോയ ശിവകുമാറിനെ ഇന്നലെ വൈകിട്ട് മുതലാണ് കാണാതായത്. മുളങ്കൂന്പ് ശേഖരിക്കാൻ വനത്തിലേക്ക് പോയപ്പോൾ കടുവ ആക്രമിച്ചതെന്നാണ് പ്രാഥമിക വിവരം. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed