ന​യ​ൻ​താ​ര​ ​വീ​ണ്ടും​​ ​മ​മ്മൂ​ട്ടി​യു​ടെ​ ​നാ​യി​ക​


തിരുവനന്തപുരം: നയൻതാര വീണ്ടും മമ്മൂട്ടിയുടെ നായികയാകുന്നു. ഷാജി കൈലാസിന്റെ സഹസംവിധായകനായിരുന്ന വിപിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്. തസ്്കര വീരൻ, രാപ്പകൽ, ഭാസ്്കർ ദ റാസ‌്‌ക്കൽ, പുതിയ നിയമം എന്നിവയാണ് മമ്മൂട്ടിയുടെ നായികയായി നയൻതാര അഭിനയിച്ച ചിത്രങ്ങൾ. ഇപ്പോൾ കുടുംബ സമേതം ലണ്ടനിൽ അവധിക്കാലമാഘോഷിക്കുന്ന മമ്മൂട്ടി ആഗസ്റ്റ് 11ന് തിരിച്ചെത്തും. 12 മുതൽ മമ്മൂട്ടി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്കിൽ ജോയിൻ ചെയ്യും. 

ഷൈലോക്ക് പൂർത്തിയാക്കിയ ശേഷം ഒക്ടോബറിൽ മമ്മൂട്ടി വിപിന്റെ ചിത്രത്തിലഭിനയിച്ച് തുടങ്ങും. ഒരേ സമയം മലയാളത്തിലും തമിഴിലുമായി ചിത്രീകരിക്കുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിക്കും നയൻതാരയ്ക്കുമൊപ്പം തമിഴിലെ ഒരു പ്രമുഖ യുവതാരവും പ്രധാന വേഷത്തിലഭിനയിക്കുന്നുണ്ട്. താരനിർണയം പൂർത്തിയായി വരുന്ന ഈ ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്‌മെന്റ് ഉടനുണ്ടാകുമെന്നറിയുന്നു. അതേസമയം ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന നയൻതാര − നിവിൻപോളി ചിത്രമായ ലവ് ആക്‌ഷൻ ഡ്രാമ ഓണത്തിന് തിയേറ്ററുകളിലെത്തും. മമ്മൂട്ടിക്ക് ഒാണം റിലീസില്ല. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവൻ ഒാണം കഴിഞ്ഞ് മൂന്നാഴ്ചയ്ക്കുശേഷമേ റിലീസ് ചെയ്യൂ. ഹനീഫ് അദേനിയുടെ രചനയിൽ വിനോദ് വിജയൻ സംവിധാനം ചെയ്യുന്ന അമീർ, അമൽനീരദ് സംവിധാനം ചെയ്യുന്ന ബിലാൽ, കെ. മധു − എസ്.എൻ സ്വാമി ടീമിന്റെ സി.ബി.െഎ അഞ്ചാംഭാഗം, ശ്യാമപ്രസാദിന്റെ ആളോഹരി ആനന്ദം എന്നിവയാണ് മമ്മൂട്ടിയെ കാത്തിരിക്കുന്ന മറ്റ് പ്രോജക്ടുകൾ.  പേരൻപിനുശേഷം റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലും മമ്മൂട്ടിയാണ് നായകൻ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed