ചാര വനിതയായി ​മീ​ന​ ​വെ​ബ് ​സി​രീ​സി​ൽ


ചെന്നൈ: മലയാളികളുടെ പ്രിയ താരം മീന വെബ് സിരീസിൽ അഭിനയിക്കുന്നു. വിവേക് കുമാർ കണ്ണൻ സംവിധാനം ചെയ്യുന്ന കരോളിൻ കാമാക്ഷി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് മീന വെബ് സിരീസിൽ എത്തുന്നത്. ചാരവനിതകളായ കരോളിന്റെയും കാമാക്ഷിയുടെയും കഥയാണ് ചിത്രം പറയുന്നത്.

കരോളിന്റെ വേഷത്തിലെത്തുന്നത് പ്രശസ്ത ഇറ്റാലിയൻ മോഡലായ ജോർജിയ ആൻഡ്രിയാനി ആണ്. സി.ബി.ഐ യിൽ ജോലിചെയ്യുന്ന കാമാക്ഷി എന്ന തമിഴ് ബ്രാഹ്മണ സ്ത്രീ ആയിട്ടാണ് മീന എത്തുന്നത്. തമിഴിലെ സീ 5 ചാനലിന് വേണ്ടിയാണ് വെബ് സിരീസ് ഒരുങ്ങുന്നത്. ഫ്രാൻസിൽ നിന്ന് അവധി ആഘോഷിക്കാൻ ഇന്ത്യയിലെത്തുന്ന കരോളിന് മേലുദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരം പെട്ടെന്നൊരു കേസ് ഏറ്റെടുക്കേണ്ടി വരുന്നു. തുടർന്ന് കാമാക്ഷിയും കരോളിനും ഒരേ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മുന്നോട്ടുപോകുന്നു. 

അതേ സമയം മമ്മൂട്ടി നായകനാകുന്ന ഷൈലോക്കിലും മീനയാണ് നായിക. തമിഴ് താരം രാജ് കിരണിന്റെ ജോടിയായാണ് മീന ചിത്രത്തിൽ എത്തുന്നത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed