ഡിജിറ്റൽ പരന്പരയുമായി ഹോളിവുഡ് താരങ്ങൾ
ന്യൂഡൽഹി: നെറ്റ്ഫ്ളിക്സ് സിനിമ ഒരുക്കാൻ സന്നദ്ധഥ അറിയിച്ച് സൂപ്പർതാരങ്ങളായ ഷാരൂഖ് ഖാന്റെയും അനുഷ്‌ക ശർമയുടെയും ചലച്ചിത്രകന്പനികൾ. പൂർണമായും ഇന്ത്യയിൽ ഒരുക്കുന്ന അഞ്ച് പുത്തൻ വെബ് സീരീസുകൾ കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് നെറ്റ്ഫ്ളിക്സ്. ഇതിന്റെ നിർമ്മാണമാണ് താരങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഷാരൂഖിന്റെ റെഡ് ചില്ലീസ് എന്റർടെയ്ന്റ്‌മെന്റ് ഹൊറർ സിനിമയാണ് നിർമിക്കുന്നത്. പേര് ബേതാൾ.
അനുഷ്‌കയുടെ ക്ലീൻസ്ലേറ്റ് ഫിലിംസ് മായ് എന്ന സിനിമ നിർമ്മിക്കും. നേരത്തെ നെറ്റ്ഫ്ലി ക്‌സിനുവേണ്ടി ബുൾബുൾ എന്ന ചെറുസിനിമയുടെ നടി പ്രഖ്യാപിച്ചിരുന്നു. ഫാഷൻ ഡിസൈനർ മസബ ഗുപ്തയുടെ ജീവിതകഥ പറുന്ന മാസബ മാസബ എന്ന സീരീസും ഉടൻ നെറ്റ്ഫ്ളിക്സിനുവേണ്ടി അണിയറയിൽ ജനിക്കുന്നു. വിക്രം ചന്ദ്രയുടെ സേക്രഡ് ഗെയിംസ് എന്ന നോവലിന്റെ ഡിജിറ്റൽ ആഖ്യാനത്തിനും നെറ്റ്ഫ്ളിക്സിൽ പ്രേക്ഷകർ ഏറെയുണ്ട്.
സെയ്ഫ് അലിഖാൻ, നവാസുദ്ദീൻ സിദ്ദിഖി, രാധിക ആപ്‌തെ തുടങ്ങിയവർ താരനിരയാണ് ചിത്രത്തിലുള്ളത്. അനുരാഗ് കശ്യപും വിക്രമാദിത്യ മോട്വാനയും ചേർന്നാണ് സംവിധാനം ചെയ്തത്.
തീയേറ്ററുകൾ വഴി റിലീസ് ചെയ്യാനല്ലാതെ ഇന്റർനെറ്റ് വഴി പണമടച്ച് കാണാനായി മാത്രം സിനിമ നിർമ്മിക്കുന്ന അമേരിക്കൻ കന്പനിയാണ് നെറ്റ്ഫ്ലിക്സ്. 1997ൽ ഇങ്ങനെയൊരു സ്ഥാപനം കലിഫോർണിയയിൽ ആരംഭിച്ചപ്പോൾ പലരും അതിന്റെ സാധ്യതയിൽ സംശയാലുക്കളായിരുന്നു. ഇപ്പോൾ ചലച്ചിത്രലോകത്തിന് അവഗണിക്കാനാകാത്ത ശക്തിയാണ് നെറ്റ്ഫ്ലിക്സ്.

