വെയിൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
കൊച്ചി: അനുരാജ് മനോഹർ സംവിധാനം ചെയ്ത ഇഷ്‌കിലെ ഗംഭീര അഭിപ്രായത്തിന് ശേഷം നായകൻ ഷെയിൻ നിഗം, ഷൈൻ ടോം ചാക്കോ എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം വെയിലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ പൃഥിരാജ് ഔദ്യോഗികമായി ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടു. കുന്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക് എന്നീ ചിത്രങ്ങൾക്ക് ശേഷം ഷെയിന്‍ നിഗം നായകനാവുന്ന ചിത്രം കൂടിയാണ് വെയിൽ.
അങ്കമാലി ഡയറീസ്, ഈമയൗ ചിത്രങ്ങളിൽ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അസിസ്റ്റന്റായിരുന്ന ശരത് മേനോനാണ് വെയിൽ സംവിധാനം ചെയ്യുന്നത്. ശരതിന്റെ ആദ്യ ചിത്രമാണിത്. ദേശീയ അവാർഡ് ജേതാവായ സുരാജ് വെഞ്ഞാറമ്മൂടും വെയിലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാസ് മുഹമ്മദാണ് ഛായാഗ്രാഹണം. പ്രവീണ്‍ പ്രഭാകറാണ് എഡിറ്റിംഗ്. ഗുഡ് വിൽ എന്റർടെയ്ന്‍മെന്റ്‌സിന്റെ ബാനറിൽ ജോബി ജോർജ്ജ് ചിത്രം നിർമ്മിക്കും.

