റിയാലിറ്റി ഷോയ്ക്കു വേണ്ടി കടലിനടിയിൽ‍ ഷൂട്ട്; കൊറിയൻ നടിക്ക് അഞ്ചുവർ‍ഷം തടവ്


സിയൂൾ: റിയാലിറ്റി ഷോയ്ക്ക് വേണ്ടി കടലിനടയിൽ നിന്ന് വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന ജീവികളെ പിടിച്ചുവെന്ന കേസിൽ‍ സൗത്ത് കൊറിയൻ നടിക്ക് അഞ്ചുവർ‍ഷത്തെ തടവുശിക്ഷ വിധിച്ച് കോടതി. തായ്‌ലന്റിൽ‍ വെച്ചായിരുന്നു ലോ ഓഫ് ജംഗിൾ‍ എന്ന റിയാലിറ്റി ഷോയുടെ ഭാഗമായി ഷോ ചിത്രീകരിച്ചത്. തായ്‌ലന്റ് പോലീസാണ് കേസെടുത്തിരിക്കുന്നത്.

ജൂണ്‍ 30 ന് പ്രസ്തുത എപ്പിസോഡ് തായ്‌ലന്റിലെ ഒരു സ്വകാര്യ ചാനലിൽ‍ സംപ്രേഷണം ചെയ്തതോടെ നടിക്കെതിരെയുള്ള പ്രതിഷേധം ശക്തമായി. ഇതേ തുടർ‍ന്നാണ് നടിക്കെതിരെ കേസേടുത്തത്. 50000 രൂപ പിഴയും അഞ്ച് വർ‍ഷത്തെ തടവുശിക്ഷയുമാണ് താരത്തിന് ലഭിച്ചത്.

നടിക്ക് തായ്‌ലന്റിലെ നിയമങ്ങൾ‍ അറിയാത്തത് കൊണ്ട് സംഭവിച്ച അബദ്ധമാണെന്ന് ചാനൽ‍ അധികൃതർ‍ പോലീസിനെ അറിയിച്ചത്. എന്നാൽ‍ പോലീസ് ഈ വാദം തള്ളുകയായിരുന്നു. എല്ലാ തെളിവുകളും താരത്തിനെതിരാണെന്നും പോലീസ് അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed