സിനിമാ അഭിനയം അവസാനിപ്പിക്കുന്നുവെന്ന് ദേശീയ പുരസ്കാര ജേതാവ് സൈറ വസിം


മുംബൈ: സിനിമാ അഭിനയം നിർത്തുകയാണെന്ന് പ്രഖ്യാപിച്ച് ദേശീയ പുരസ്കാര ജേതാവായ ബോളിവുഡ് നടി സൈറ വസിം. വെള്ളിത്തിരയിലെ ജീവിതം തന്‍റെ മതത്തെയും വിശ്വാസത്തെയും ബാധിച്ചെന്നും ഇതാണു സിനിമയിൽനിന്നു വിട്ടുനിൽക്കാനുള്ള തീരുമാനത്തിലേക്കു നയിച്ചതെന്നും സൈറ പറഞ്ഞു. ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണു സൈറ അഞ്ചു വർഷം നീണ്ട തന്‍റെ അഭിനയ കരിയർ അവസാനിപ്പിക്കുന്ന കാര്യം അറിയിച്ചത്. ജമ്മു കാഷ്മീർ സ്വദേശിയാണ് പതിനെട്ടുകാരിയായ സൈറ. ബോളിവുഡ് തനിക്കു പ്രശസ്തി നേടിത്തന്നു. എന്നാൽ ആ വ്യക്തിത്വത്തിൽ താൻ സന്തോഷവതിയയായിരുന്നില്ല. ഒരുപാടു സ്നേഹവും പിന്തുണയും സിനിമാലോകത്തുനിന്നു ലഭിച്ചു. എന്നാൽ അത് തന്നെ അജ്ഞതയിലേക്കു നയിച്ചു. ബോധപൂർവമല്ലാതെ താൻ വിശ്വാസത്തിൽനിന്ന് അകന്നു. തന്‍റെ മതവുമായും അള്ളാഹുവുമായുള്ള തന്‍റെ ബന്ധത്തിന് അഭിനയം ഭീഷണിയായി. തന്‍റെ ജീവിതത്തിൽനിന്ന് എല്ലാ അനുഗ്രഹങ്ങളും നഷ്ടപ്പെട്ടെന്നും അള്ളാഹുവിന്‍റെ മാർഗനിർദ്ദേശങ്ങളാണ് തന്നെക്കൊണ്ട് ഈ തീരുമാനം എടുപ്പിച്ചതെന്നും സൈറ ഫേസ്ബുക്കിൽ എഴുതി. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed