കാണാതായ ജിംനേഷ്യം ജീവനക്കാരനെ കണ്ടെത്തി
മനാമ: കഴിഞ്ഞ ദിവസം മുഹറഖിൽ നിന്നും കാണാതായ തൃശൂർ സ്വദേശി മുഹമ്മദ് ബഷീറിനെ (24) കണ്ടെത്തിയതായി സുഹൃത്തുക്കൾ അറിയിച്ചു. ജിംനേഷ്യം ജീവനക്കാരനായ മുഹമ്മദ് ബഷീറിനെ കാണാതായെന്ന വാര്‍ത്തകള്‍ സാമൂഹ്യമാധ്യങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല .

