ചക്ക പറിക്കുന്നതിനിടെ ഷോക്കേറ്റ് വീട്ടമ്മ മരിച്ചു
കോഴിക്കോട്: ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. ഓമശ്ശേരി പുത്തൂർ നാഗാളികാവിൽ മഠത്തിൽ ബൈജുവിന്‍റെ ഭാര്യ ദിവ്യ(35) ആണ് മരിച്ചത്. ഇരുന്പ് കന്പി ഉപയോഗിച്ച് ചക്ക പറിക്കുന്നതിനിടെയായിരുന്നു അപകടം. രക്ഷപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് ബൈജുവിനും ഷോക്കേറ്റു. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: അനാമിക,അവാന്തിക, അജാക്ഷയ്. സഹോദരങ്ങൾ: വിനു, ഷൈലജ.

