മലബാറിലെ സ്വർണ്ണ ഖനനത്തിന്റെ ചരിത്രം വെള്ളിത്തിരയിലേക്ക്
കൊച്ചി: പതിനെട്ടാം നൂറ്റാണ്ടിൽ മലബാറിലെ വയനാട് തരിയോടിൽ നടന്ന സ്വർണഖനനത്തിന്റെ ചരിത്രം പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നിർമൽ ബേബി വർഗീസ് ആണ്. തരിയോട് എന്ന ഡോക്യുമെന്ററിക്ക് പിന്നണിയിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. ചിത്രത്തിൽ ഹോളിവുഡിൽ നിന്നുള്ള പ്രമുഖർ ഭാഗമാകുന്നുണ്ട്. മലയാളത്തിനും ഇംഗ്ലീഷിനും പുറമെ രാജ്യത്തെ മറ്റു പ്രമുഖ ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ടെന്നാണ് സൂചന.

