മുരുഗദോസിനോട് അവസരം ചോദിച്ച് ഹോളിവുഡ് നടന്‍
ചെന്നൈ: ആദ്യമായി രജനീകാന്തിനെ നായകനാക്കി എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ദര്‍ബാറി’ ൽ തനിക്കും അവസരം തരണമെന്ന് അഭ്യർത്ഥിച്ച് ഹോളിവുഡ് നടൻ. അമേരിക്കന്‍ നടനായ വില്‍ ഡ്യൂക്കാണ് തനിക്കും ഒരു വേഷം തരണമെന്ന് ട്വിറ്ററിലൂടെ മുരുഗദോസിനോട് അഭ്യർത്ഥിച്ചിരിക്കുന്നത്. നയൻതാരയാണ് ചിത്രത്തിലെ നായിക.
‘എ.ആര്‍ മുരുഗദോസ് എനിക്ക് തമിഴ് സംസാരിക്കാന്‍ അറിയില്ല. എന്നിരുന്നാലും എറെക്കാലമായി അമേരിക്കയില്‍ ജീവിക്കുന്ന രജനികാന്തിന്റെ ബന്ധുവായിട്ടോ അല്ലെങ്കില്‍ നയന്‍താരയുടെ അമ്മാവനായിട്ടോ എനിക്ക് അഭിനയിക്കാന്‍ സാധിക്കും. ശ്രീകര്‍ പ്രദാസ്, സന്തോഷ് ശിവന്‍ എന്നിവര്‍ക്ക് എന്നെ ഉള്‍പ്പെടുത്താന്‍ സാധിക്കും. അനിരുദ്ധിന് എല്ലാ താരങ്ങള്‍ക്കും വേണ്ടി ഹിറ്റ് ഗാനങ്ങള്‍ ചിട്ടപ്പെടുത്താന്‍ സാധിക്കും. നിങ്ങള്‍ എന്ത് പറയുന്നു?’ വില്‍ ഡ്യൂക്ക് ട്വിറ്ററില്‍ കുറിച്ചു.

