ശ്രീനിവാസന്റെ നില മെച്ചപ്പെട്ടു, വെന്റിലേറ്ററിൽനിന്നു മാറ്റി

കൊച്ചി∙ ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിൽ കഴിയുന്ന നടൻ ശ്രീനിവാസന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ. നില മെച്ചപ്പെ ട്ടതിനാൽ വെന്റിലേറ്ററിൽനിന്നു മാറ്റി.
24 മുതൽ 48 മണിക്കൂർ വരെ ഐസിയുവിൽ തുടരുമെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചു. എറണാകുളം മെഡിക്കൽ സെന്ററിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ശ്വാസകോശത്തിൽ ഫ്ലൂയിഡ് നിറഞ്ഞതും നീർക്കെട്ടുണ്ടായതുമാണ് ശ്രീനിവാസന്റെ ആരോഗ്യനിലയെ ബാധിച്ചത്. രാവിലെ ഡബ്ബിങ്ങിനായി ലാൽ മീഡിയയിൽ എത്തിയപ്പോൾ തളർച്ച അനുഭവപ്പെടുകയായിരുന്നു. ഇതിനിടെ അദ്ദേഹത്തിന്റെ ചികിത്സാരേഖകൾ ആസ്റ്റർ മെഡിസിറ്റിയിലായതിനാൽ അവിടേയ്ക്ക് മാറ്റുന്നതിനെക്കുക്കുറിച്ച് ആലോചിച്ചിരുന്നു.