കേരള കെയർ: 42 ലക്ഷം പേരുടെ ഇൻഷുറൻസ് പ്രീമിയം സർക്കാർ അടയ്ക്കും

തിരുവനന്തപുരം: സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതിക്ക് ബജറ്റിൽ പ്രഖ്യാപനം. സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങൾക്കും ആരോഗ്യ സുരക്ഷ ഉറപ്പാക്കും. 42 ലക്ഷം പേരുടെ ഇൻഷുറൻസ് പ്രീമിയം സർക്കാർ അടയ്ക്കും, മറ്റുള്ളവർക്ക് പ്രീമിയം അടച്ച് പദ്ധതിയിൽ ചേരാം.
എല്ലാ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുമെന്ന് ധനമന്ത്രി പറഞ്ഞു. എല്ലാ മെഡിക്കൽ കോളജുകളിലും ഓങ്കോളജി വകുപ്പ് ക്രമീകരിക്കും. ജില്ലാ ആശുപത്രികളിൽ കാർഡിയോളജി വിഭാഗവും താലൂക്ക് ആശുപത്രികളിൽ ട്രോമ കെയർ വിഭാഗവും ക്രമീകരിക്കാനുള്ള നടപടികളും സ്വീകരിക്കും.