രഹസ്യ വിവാഹം: പ്രതികരണവുമായി ശ്രിയ ശരൺ
റഷ്യൻ കാമുകൻ ആന്ദ്രേ കോച്ചീവുമായി മാർച്ച് 12ന് മുംബൈയിൽ വെച്ച് വിവാഹിതയായി എന്ന മാധ്യമ വാർത്തകളോട് പ്രതികരിച്ച് ശ്രിയ ശരൺ. വാർത്തകൾ സംബന്ധിച്ച് തനിക്കൊന്നും പറയാനില്ലെന്നാണ് താരം പ്രതികരിച്ചത്. അന്ധേരിയിലെ ശ്രിയയുടെ വസതിയിൽ കുടുംബാംഗങ്ങളുടെ മാത്രം സാന്നിദ്ധ്യത്തിലായിരുന്നു വിവാഹമെന്നാണ് റിപ്പോർട്ടുകൾ. തന്റെ വ്യക്തിപരമായ കാര്യങ്ങൾ മാധ്യമങ്ങൾ ആഘോഷിക്കുന്നതിലെ അമർഷം മൂലമാണ് ശ്രിയ ഇത്തരത്തിൽ പ്രതികരിച്ചതെന്നാണ് സൂചനകൾ. മൂന്ന് വർഷത്തിലേറെയായി ശ്രിയയും ആന്ദ്രേയും ഉറ്റ സുഹൃത്തുക്കളാണ്. രണ്ടു പേരുടെയും കുടുംബങ്ങളുടെ സമ്മതത്തോടെയാണ് വിവാഹം നടന്നത്. നടൻ മനോജ് ബാജ്‌പേയിയും ഭാര്യ ശബാനയും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്ത സിനിമ അതിഥികളെന്നുമാണ് സൂചന. ഇതുവരെ വാർത്തകളോട് കൃത്യമായി പ്രതികരിക്കാൻ നടിയും കുടുംബവും തയ്യാറായിട്ടില്ല.

