തന്റെ രോഗം വെളിപ്പെടുത്തി ഇർഫാർ ഖാൻ
നേരത്തെ തനിക്ക് അപൂർവ്വ രോഗമുണ്ടെന്ന് വ്യക്തമാക്കിയ ഇർഫാൻ ഖാൻ തനിക്ക് ന്യൂറോ എൻഡോക്രെയിൻ ട്യൂമറാണെന്ന് ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ്. മഞ്ഞപ്പിത്തമായതിനാൽ വിശാൽ ഭരദ്വാജിന്റെ ചിത്രം ഇർഫാൻ നേരത്തെ ഉപേക്ഷിച്ചിരുന്നു. എന്നാൽ മഞ്ഞപ്പിത്തമല്ല പ്രശ്നമെന്നാണ് ഇപ്പോഴത്തെ ട്വീറ്റ് പുറത്ത് വരുന്നത്. ഈ ഘട്ടത്തിൽ കുടുംബവും സുഹൃത്തുക്കളും തന്നോടൊപ്പമുണ്ടെന്നും താരം പറയുന്നു. പൊളിറ്റിക്കൽ സറ്റയർ സീരീസ് ദ് മിനിസ്ട്രിയുടെ ഷൂട്ടിംഗിനായി പഞ്ചാബിലേക്ക് പോകാനിരിക്കുകയായിരുന്നു.
അതോടൊപ്പം തന്നെ ബ്ലാക്ക്മെയിലിന്റെ പ്രമോഷനിലും പങ്കെടുക്കേണ്ടതുണ്ട്. അതിനിടയിലാണ് താരത്തിന് അസുഖം പിടിപെട്ടത്. ഇർഫാൻ ഖാൻ ഏറ്റെടുത്ത എല്ലാ ജോലികളും റീഷെഡ്യൂൾ ചെയ്യുകയാണെന്ന് അദ്ദേഹത്തിന്റെ പി.ആർ ടീം പ്രസ്താവനയിൽ അറിയിച്ചു. ആമസോൺ പ്രൈമിന്റെ വീഡിയോ സീരീസാണ് ദ് മിനിസ്ട്രി. അതിന് ശേഷം വിശാൽ ഭരദ്വാജ് ചിത്രത്തിലാണ് ഇർഫാൻ അഭിനയിക്കാനിരിക്കുന്നത്. അതിന് ശേഷമാണ് ഹിന്ദി മീഡിയം 2 ഷൂട്ടിംഗ്.

