നീ­രജ് മാ­ധവ് വി­വാ­ഹി­തനാ­കു­ന്നു­


നടൻ നീരജ് മാധവ് വിവാഹിതനാകുന്നു.  കോഴിക്കോട് കാരപ്പറന്പ് സ്വദേശി ദീപ്തിയാണ് വധു. ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞു. ഏപ്രിൽ രണ്ടിന് കോഴിക്കോട് വെച്ചാണ് വിവാഹം. 2013 ൽ പുറത്തിറങ്ങിയ ബഡ്ഡി എന്ന സിനിമയിലൂടെയാണ് നീരജ് അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നിരവധി സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങൾ അവതരിപ്പിച്ച നീരജ് പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന ചിത്രത്തിലൂടെ നായകനും 2017ൽ പുറത്തിറങ്ങിയ ലവകുശ എന്ന സിനിമയിലൂടെ തിരക്കഥാകൃത്തുമായി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed