മെട്രോ യാത്രക്കാർക്ക് വിവരങ്ങൾ വിരൽത്തുന്പിൽ : ഓപ്പൺ ഡാറ്റാ ആക്സസ് പുറത്തിറക്കി
കൊച്ചി : യാത്രക്കാർക്ക് വിവരങ്ങൾ വിരൽത്തുന്പിൽ ലഭ്യമാക്കുന്ന ഓപ്പൺ ഡാറ്റാ സംവിധാനവുമായി കൊച്ചി മെട്രോ. ഇന്നലെ കെഎംആർഎൽ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സ്മാർട്ട് സിറ്റി സിഇഒ മനോജ് നായർ ഓപ്പൺ ഡാറ്റാ ആക്സസ് പുറത്തിറക്കി. രാജ്യത്തെ മെട്രോകളിൽ കൊച്ചിയിലാണ് ഈ സംവിധാനം ആദ്യമായി ഏർപ്പെടുത്തുന്നത്. കൊച്ചി മെട്രോയുടെ വെബ്സൈറ്റിൽനിന്ന് മെയിൽ ഐഡി ഉപയോഗിച്ച് ഓപ്പൺ ഡാറ്റാ സംവിധാനം ഉപയോഗപ്പെടുത്താം.
കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഓപ്പൺ ഡാറ്റാ സംവിധാനത്തിലൂടെ ലഭ്യമാകും. ആദ്യപടിയായി ട്രെയിൻസമയം, ടിക്കറ്റ്നിരക്ക്, വിവിധ േസ്റ്റഷനുകളിൽ എത്തരുന്ന സമയം തുടങ്ങിയവയാകും ലഭ്യമാകുക. പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയതെന്ന് കെ.എം.ആർ.എൽ എം.ഡി എ.പി എം.മുഹമ്മദ് ഹനീഷ് പറഞ്ഞു. സുരക്ഷാ മാനദണ്ധങ്ങൾ പാലിച്ചാണ് ഓപ്പൺ ഡാറ്റാ സംവിധാനം ഒരുക്കിയിരിക്കുന്നത്. വൈകാതെ ഓപ്പൺ ഡാറ്റാ ആക്സസിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കും. പുതുക്കിയ കൊച്ചി മെട്രോ വെബ്സെറ്റ് ഉദ്ഘാടനവും ബുക്ലെറ്റ് മാസിക പ്രകാശനവും കെഎംആർഎൽ എംഡി നിർവ്വഹിച്ചു.
ബുക്ലെറ്റ് മാസിക വേൾഡ് റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ.ഒ.പി അഗർവാൾ ഏറ്റുവാങ്ങി. ഓപ്പൺ ഡാറ്റാ ലഭ്യതയ്ക്കു പുറമെ ത്രീഡി പാരലക്സ് ടെക്നോളജി, കസ്റ്റമയർ കെയർ സെന്ററുമായി തത്സമയ ചാറ്റ്, മീഡിയ ആൻഡ് ഇമേജ് ഗ്യാലറി, പാർക്കിംഗ് സൗകര്യങ്ങളുടെ ലഭ്യത തുടങ്ങിയവയാണ് മൊബൈൽ സൗഹൃദമാക്കി പുനരാവിഷ്കരിച്ച വെബ്സൈറ്റിൽ ലഭ്യമാകുക.

