സംസ്ഥാന അവാർഡ് ജേതാവായ ഇന്ദ്രൻസിനെ ആദരിച്ച് മമ്മൂട്ടി
ആട് 2വിന്റെ നൂറാം ദിനാഘോഷത്തിൽ സംസ്ഥാന അവാർഡ് ജേതാക്കളായ ഇന്ദ്രൻസിനെയും ലിജോ ജോസ് പെല്ലിശേരിയെയും ആദരിച്ച് മമ്മൂട്ടി. നടൻ ബാലചന്ദ്രമേനോനും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു.
ഇങ്ങനെയുള്ള പുരസ്കാരങ്ങൾ ലഭിക്കുന്നത് പരീക്ഷണങ്ങൾ ആണ്. നല്ല സിനിമകൾ എടുക്കാനും പരീക്ഷണ സിനിമകൾ എടുക്കാനും, കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ നടന്മാർക്കുള്ള ആവേശം, അല്ലെങ്കിൽ അങ്ങനെയുള്ള ആഗ്രഹം, മടിയില്ലാതെ കഥാപാത്രം തിരഞ്ഞെടുക്കാൻ സാധിക്കുന്നത് ഇങ്ങനെയുള്ള പുരസ്കാരങ്ങൾ ലഭിക്കുമ്പോഴാണ്. മഹാപ്രതിഭകൾക്കല്ലാതെ അതിനപ്പുറത്തേക്ക് ഇതുപോലെയുള്ള പ്രതിഭകളെ കണ്ടെത്താൻ സഹായിക്കുന്ന സംവിധായകരെയും അങ്ങേയറ്റം ആദരിക്കണം. വലിയ നടന്മാരല്ലാത്ത നിലയിൽ നിൽക്കുന്ന ഇന്ദ്രൻസിനെപ്പോലെയുള്ള ആളിന്, ഞങ്ങൾക്കൊന്നും കിട്ടാത്ത ഒരു ഭാഗ്യം, ഇന്ദ്രൻസിന് പുരസ്കാരം കിട്ടിയതിൽ അഭിനന്ദിക്കുന്നു.അതിലുപരി അദ്ദേഹത്തിന്റെ കൂടെ ജോലിചെയ്യുന്നതിൽ ഞാൻ അഭിമാനിക്കുന്നു. അദ്ദേഹത്തിന് എല്ലാ ആശംസകളും, ഭാവിയിൽ മലയാള സിനിമയിൽ നല്ല കഥാപാത്രങ്ങളിലൂടെ വീണ്ടും വീണ്ടും അറിയപ്പെടാൻ ഇടയാകട്ടെ എന്ന് ആശംസിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.

