നി­ലനി­ൽ‍­പ്പി­നാ­യി­ പൊ­രു­തണം: കർ­ഷകരോട് എം.എം മണി­


തൊടുപുഴ: നിലനിൽപ്പിനായി പൊരുതണമെന്ന്‌ കർഷകരോട് ആഹ്വാനം ചെയ്ത് മന്ത്രി എം.എം മണി. കർ‍ഷകർ‍ നേരിടുന്ന പ്രതിസന്ധികൾ‍ക്ക്  കേന്ദ്ര സർ‍ക്കാരിൽ‍ നിന്നും പ്രതീക്ഷ നൽ‍കുന്ന നടപടികൾ‍ ഉണ്ടാകാൻ കർ‍ഷകർ‍ ഒറ്റക്കെട്ടായി നിൽ‍ക്കണം. സി.പി.എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നവ ഉദാരവൽക്കരണ നയങ്ങളും ഇന്ത്യൻ കാർ‍ഷികമേഖലയും എന്ന വിഷയത്തിൽ‍ നടന്ന സെമിനാർ‍ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നിലനിൽ‍പ്പിനായുള്ള പോരാട്ടത്തിലാണ് രാജ്യത്തെ ഓരോ കർ‍ഷകനും. രാജസ്ഥാൻ, മധ്യപ്രദേശ്‌ സംസ്ഥാനങ്ങളിലെ കൃഷിക്കാരുടെ പോരാട്ടവീര്യം ഉൾ‍ക്കൊണ്ട്‌ നിലനിൽ‍പ്പിനായി പൊരുതണം. ഉൽ‍പ്പാദനച്ചിലവിന്റെ ഒന്നരയിരട്ടി കൃഷിക്കാർ‍ക്ക് നൽ‍കണമെന്നാണ് സ്വാമിനാഥൻ കമ്മീഷൻ റിപ്പോർ‍ട്ടിൽ‍ പറയുന്നത്‌. 

എന്നാൽ‍ ഇതിനുള്ള നടപടി കേന്ദ്ര−-സംസ്ഥാന സർ‍ക്കാരുകൾ‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. കർ‍ഷകർ‍ക്കാശ്വാസമാകുന്ന നടപടികൾ‍ സ്വീകരിക്കാൻ സർ‍ക്കാരുകൾ‍ക്ക് കഴിഞ്ഞില്ലെങ്കിൽ‍ കർ‍ഷക ആത്മഹത്യയാകും ഫലം. റബ്ബർ‍ കർ‍ഷകരെ സഹായിക്കാനുള്ള നടപടികൾ‍ നൂറുശതമാനം ഫലപ്രദമായിട്ടില്ല. മന്ത്രി പറഞ്ഞു. കർ‍ഷകരെ സഹായിക്കേണ്ടത് രാജ്യത്തിന്റെ നിലനിൽ‍പ്പിന്‌ ആവശ്യമാണെന്നും വിലയിടിഞ്ഞാൽ‍ ന്യായവിലയ്‌ക്ക്‌ ഉൽ‍പ്പന്നങ്ങൾ‍ വാങ്ങാൻ സർ‍ക്കാർ‍ തയ്യാറാകണമെന്നും പി.ജെ ജോസഫ്‌ എം.എൽ‍.എ പറഞ്ഞു. കേന്ദ്രസർ‍ക്കാരിന്റെ കർ‍ഷക ദ്രോഹനയങ്ങൾ‍ക്കെതിരേ പോരാടാൻ കർ‍ഷകർ‍ തയ്യാറാകണമെന്നും കാർ‍ഷിക മേഖലയെ മുന്നോട്ട്‌ കൊണ്ടുപോകാൻ പുതിയ നയങ്ങൾ‍ ആവിഷ്‌കരിക്കണമെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ അഭിപ്രായപ്പെട്ടു.  വി.വി മത്തായി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നിരവധി പ്രമുഖർ പ്രസംഗിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed