പാർവ്വതിയോടുള്ള എതിർപ്പ് അഭിനയിക്കുന്ന ചിത്രത്തിലേക്കും
കസബ വിവാദത്തിൽ സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള ആക്രമണങ്ങൾക്ക് പുറമെ നടി പാർവ്വതിക്കെതിരെയുള്ള എതിർപ്പ് അഭിനയിക്കുന്ന ചിത്രങ്ങൾക്കെതിരെയും തിരിയുന്നു. പാർവ്വതിയും പൃഥ്വിരാജും പ്രധാന വേഷങ്ങളിലെത്തുന്ന റോഷ്ണി ദിനകറിന്റെ പുതിയ ചിത്രമായ മെ സ്റ്റോറിയിലെ പതുങ്ങി എന്ന ഗാനത്തിന്റെ യൂട്യൂബിൽ പോസ്റ്റ് ചെയ്ത മേക്കിംഗ് വീഡിയോയ്ക്ക് ഡിസ്്ലൈക്കുകൾ നൽകി രോഷം തീർക്കുകയാണ് ഒരു വിഭാഗം. കൂടുതൽ പേരെ ഡിസ്്ലൈക്ക് ചെയ്യാൻ പ്രേരിപ്പിച്ചും അശ്ലീല കമന്റുകൾ ഇട്ടുമുള്ള ആക്രമണം ശക്തമാണ്.
ഈ ഡിസ്്ലൈക്ക് ഒന്നും ഈ ചിത്രത്തിനുള്ളതല്ല പാർവ്വതി എന്ന നടിക്കെതിരെയാണെന്ന് വ്യക്തമാക്കിയാണ് മിക്കവരും കമന്റ് ചെയ്തിരിക്കുന്നത്. ഒരു ദിവസം കൊണ്ട് രണ്ടായിരം ലൈക്ക് നേടിയ വീഡിയോയ്ക്ക് ഇരുപത്തിഅയ്യായിരത്തോളം ഡിസ്്ലൈക്കുകളും ലഭിച്ചുകഴിഞ്ഞു. ഇരുപത്തിരണ്ടാമത് ചലച്ചിത്രോത്സവത്തോടനുബന്ധിച്ച ഓപ്പൺ ഫോറത്തിൽ മമ്മൂട്ടി നായകനായ കസബയിലെ സ്ത്രീവിരുദ്ധ രംഗങ്ങളെ വിമർശിച്ചതിന്റെ പേരിലാണ് പാർവ്വതി വിവാദത്തിലായത്.

