സർവ്വേ നടത്തി­ റി­പ്പോ­ർട്ട് നൽകാൻ മോ­ദി­യു­ടെ­ നി­ർ­ദ്ദേ­ശം


ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ പദ്ധതികൾ എത്രത്തോളം മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്ന് സർവേ നടത്താൻ നരേന്ദ്രമോദി ബിജെപി എം.പി.മാർക്ക് നിർദ്ദേശം നൽകി. കേന്ദ്രസർക്കാരിന്റെ പദ്ധതികൾ എത്രത്തോളം വിജയകരമാണെന്നും അവ ജനങ്ങളെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട് എന്നും അറിയാനാണ് സർവേ നടത്തുക. പദ്ധതികളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ ജനങ്ങളിൽ നിന്ന് ശേഖരിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസിന് വിവരശേഖരണം എളുപ്പമാക്കുകയും ക്രോഡീകരണം വേഗത്തിലാക്കാൻ സഹായിക്കുകയും ചെയ്യും. മാത്രമല്ല പദ്ധതി നടത്തിപ്പുകളിലെ പാളിച്ചകൾ കണ്ടെത്താനും സർവേ നടത്തുന്നതിലൂടെ സാധിക്കും. 

സർവ്വേ നടത്തുന്പോൾ സർക്കാരിന്റെ ജനക്ഷേമ പദ്ധതികളെക്കുറിച്ച് ജനങ്ങളെ ബോധവൽകരിക്കേണ്ടത് എം.പി.മാരുടെ ഉത്തരവാദിത്തമാണ്. ജനുവരി 11നകം സർ
വേ പൂർത്തിയാക്കാനാണ് നിർദ്ദേശം. എല്ലാ എം.പിമാരും ഇക്കാര്യം നിർബന്ധമായും പൂർത്തിയാക്കണമെന്നാണ് പ്രധാനമന്ത്രി നിർദ്ദേശിച്ചിരിക്കുന്നത്. ബിജെപി പാർലമെന്ററി പാർട്ടി യോഗത്തിലാണ് നിർദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ഏത് പദ്ധതിയാണ് തങ്ങളുടെ മണ്ധലത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയതെന്നും ജനങ്ങൾ സ്വീകരിച്ചതെന്നും എംപിമാർ കണ്ടെത്തണം. അവയുടെ നടത്തിപ്പെങ്ങനെയെന്ന് വിലയിരുത്തുകയും വേണം. പദ്ധതിയുടെ ഗുണഭോക്താക്കളിൽ നിന്ന് അഭിപ്രായങ്ങൾ സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ട്. തുടർന്ന് സർവ്വേ സംബന്ധിച്ച വിവരങ്ങൾ പ്രധാനമന്ത്രിയുടെ ആപ്പുവഴി സമർപ്പിക്കാനാണ് നിർദ്ദേശിച്ചിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed