യുവ നടിയും ന്യൂജന്‍ നായകനും പ്രണയത്തില്‍: പ്രമുഖ നടനായ പിതാവ് നായകനെ വിരട്ടി..

യുവ നടിയും ന്യൂജന്‍ നായകനും പ്രണയത്തില്‍. ഇരുവരും ഒന്നിച്ചഭിനയിച്ച ചിത്രം ഇപ്പോള്‍ തിയറ്ററുകളില്‍ തകര്‍ത്തോടുകയാണ്. രണ്ട് ചിത്രങ്ങളില്‍ നായകനായ നടന്‍ നിരവധി ചിത്രങ്ങളിലെ നായികയായ നടിയുമായി അടുത്തിടെയാണ് അടുത്തത്. സിനിമയിലെ പ്രമുഖനായ ഒരാളുടെ മകനാണ് നായകന്‍. സംഭവം അറിഞ്ഞ് പിതാവ് മകനെ ശാസിച്ചു. എന്നാല്‍ പ്രണയത്തില്‍ നിന്ന് നായകന്‍ പിന്‍മാറിയിട്ടില്ലെന്നാണ് അറിയുന്നത്. എഞ്ചിനിയറിംഗ് ബിരുദധാരിയാണ് നായകന്‍. നായിക പ്ലസ്ടു പാസായി. വിവരവും വിദ്യാഭ്യാസവുമുള്ള പെണ്‍കുട്ടികളെ ജീവിതപങ്കാളിയാക്കണമെന്നാണ് അച്ഛന്‍ ന്യൂജെന്‍ നായകനോട് പറഞ്ഞത്.
നായകന്റെ സുഹൃത്തുക്കളാണ് പ്രണയത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഇവരെ അടുത്തിടെ നായകന്റെ പിതാവ് വിരട്ടി. നേരാം വണ്ണം അഭിനയിക്കാനറിയാത്ത, ചിറിമാത്തം കോട്ടി കാണിക്കുന്ന പെണ്ണെന്നാണ് നായികയെ കുറിച്ച് നായകന്റെ പിതാവ് പറയുന്നത്. ഇത് നായകനെ ഏറെ ചൊടിപ്പിച്ചു.
ദിലീപ്, പൃഥ്വിരാജ്, ദുല്‍ഖര്‍ തുടങ്ങി നിരവധി പേരുടെ ഹീറോയിനായി അഭിനയിച്ചിട്ടുണ്ട് നായിക. അതേസമയം നായകന്റെ ചേട്ടനും ചേട്ടന്റെ ഭാര്യയും പ്രണയത്തെ പിന്തുണച്ചിട്ടുണ്ട്. അതിനിടെ പ്രമുഖരായ നടന്‍മാരെയും സംവിധായകരെയും സമീപിച്ച് , മകനെ പിന്തിരിപ്പിക്കണമെന്ന് പിതാവ് ആവശ്യപ്പെട്ടതായാണ് വിവരം.