തമിഴ് സംവിധായകന്‍ സുരേഷ് സംഗയ്യ അന്തരിച്ചു


ചെന്നൈ: തമിഴ് സംവിധായകന്‍ സുരേഷ് സംഗയ്യ അന്തരിച്ചു. ചെന്നൈയില്‍ വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് കുറച്ചുനാളായി ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഛായാഗ്രാഹകന്‍ ശരണ്‍ ആണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. യോഗി ബാബുവിനെ നായകനാക്കി പുതിയ ചിത്രമൊരുക്കുന്ന തിരക്കിലായിരുന്നു സുരേഷ് സംഗയ്യ. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെ ചിത്രം റിലീസ് ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്.

അതിനിടെയാണ് അപ്രതീക്ഷിത വിയോഗം. എം. മണികണ്ഠന്‍ സംവിധാനം ചെയ്ത കാക്ക മൊട്ടൈയിലൂടെ സഹസംവിധായകനായാണ് സുരേഷ് സിനിമാജീവിതം ആരംഭിക്കുന്നത്. 2017ല്‍ റിലീസ് ചെയ്ത ഒരു കിടയിന്‍ കരുണൈ മനു എന്ന ചിത്രത്തിലൂടെ സംവിധായകനായി. ചിത്രം മികച്ച നിരൂപക പ്രശംസ നേടിയതിനൊപ്പം ബോക്‌സ് ഓഫിസിലും വിജയമായി. രണ്ടാമത്തെ ചിത്രമായ സത്യ സോതനൈ 2021ലാണ് റിലീസായത്.

article-image

zczc

You might also like

  • Straight Forward

Most Viewed