ആപ്പിളിന്‍റെ ഏറ്റവും പുതിയ ഉൽ‍പ്പന്നങ്ങൾ‍ അവതരിപ്പിച്ചു


ന്യൂയോർക്ക്: ആപ്പിളിന്‍റെ ഏറ്റവും പുതിയ ഉൽ‍പ്പന്നങ്ങൾ‍ അവതരിപ്പിച്ചു. മികച്ച ൈസ്റ്റലും കരുത്തുറ്റ പെർഫോമൻസുമായി പുതുതലമുറ ഐഫോൺ 13 സീരിസാണ് പ്രധാന ആകർഷണം. ആപ്പിൾ‍ മേധാവി ടിം കുക്കാൺ പുറത്തിറക്കിയ പുതിയ ഉൽ‍പ്പന്നങ്ങളെ പരിചയപ്പെടുത്തിയത്.  സെറാമിക് ഷീൽഡ് ഫ്രണ്ട്, ഫളാറ്റ് എഡ്ജ് ഡിസൈനിൽ പിങ്ക്, ബ്ലൂ, മിഡ്നൈറ്റ്, സ്റ്റാർലൈറ്റ്, പ്രോഡക്റ്റ് റെഡ് നിറങ്ങളിലാകും പുതിയ ഐഫോൺ വിപണിയിലെത്തുക. ഐഫോൺ 13 റീസൈക്കിൾ മെറ്റീരിയലുകൾ ഉപയോഗിച്ചാണ് നിർമിച്ചിരിക്കുന്നത്.  

പുതിയ ഫോണുകളുടെ ഡിസ്പ്ലേ, ബാറ്ററി, കാമറ എന്നിവയിൽ‍ പതിവുപോലെ മാറ്റങ്ങൾ‍ കൊണ്ടുവന്നിട്ടുണ്ട്. ഐഫോൺ 13ന് ഒപ്പം ആപ്പിൾ‍ വാച്ച് സീരീസ് 7, പുതിയ ഐപാഡ് മിനി എന്നിവയും കന്പനി പുതിയതായി അവതരിപ്പിച്ചു. ഐഫോൺ‍ 13, ഐഫോൺ 13 മിനി എന്നിവയുടെ ബേസിക്ക് സ്റ്റോറേജ് മോഡലുകൾ‍ 128 ജിബിയിൽ‍ തുടങ്ങി 512 ജിബി വരെയാണ്. ഐഫോണ്‍ 13 മിനി വില ആരംഭിക്കുന്നത് 699 ഡോളറിലാണ് (എകദേശം 51,469 രൂപ). ഐഫോൺ 13ന്‍റെ വില ആരംഭിക്കുന്നത് ഡോളർ‍ 799നാണ് (എകദേശം 58,832 രൂപ).

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed