ടി.സി സുശീല്‍കുമാര്‍ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഡയറക്റ്റര്‍


തിരുവനന്തപുരം: എല്‍ ഐ സി മാനേജിംഗ് ഡയറക്റ്ററും മലയാളിയുമായ ടി സി സുശീല്‍ കുമാര്‍ ബിഎസ്ഇയുടെ ഡയറക്റ്റര്‍. ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്ററും മലയാളിയുമായ ടി സി സുശീല്‍കുമാര്‍, ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഡയറക്റ്ററായി നിയമിതനായി. ഓഹരി ഉടമകളുടെ പ്രതിനിധിയായ ഷെയര്‍ഹോള്‍ഡര്‍ ഡയറക്റ്ററായാണ് നിയമനം. നിലവില്‍ ആക്‌സിസ് ബാങ്ക് ഡയറക്റ്റര്‍ കൂടിയാണ് സുശീല്‍കുമാര്‍. പാലക്കാട് വടക്കന്തറ തരവനാട്ട് കുടുംബാംഗമായ സുശീല്‍കുമാര്‍ വിക്ടോറിയ കോളെജില്‍ നിന്ന് ഇക്കണോമിക്‌സില്‍ യൂണിവേഴ്‌സിറ്റി റാങ്കോടെ പഠനം പൂര്‍ത്തിയായ ഉടന്‍ 1984ല്‍ എല്‍ഐസിയില്‍ ഓഫീസറായി ജോലിയില്‍ പ്രവേശിച്ചു. 23ാം വയസില്‍ കരിയര്‍ ആരംഭിച്ച സുശീല്‍കുമാര്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ വിവിധ തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സോണല്‍ മാനേജര്‍ (ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക), എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ (ബാങ്കഷ്വറന്‍സ്), കര്‍ണാടക റീജിയണല്‍ മാനേജര്‍, ചീഫ് ഓഫ് എല്‍ഐസി മൗറീഷ്യസ് ഓപ്പറേഷന്‍സ്, കോഴിക്കോട് സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

ഡോ. കെ കസ്തുരിരംഗനുശേഷം ബിഎസ്ഇ ഡയറക്റ്ററാകുന്ന ആദ്യ മലയാളിയാണ് സുശീല്‍കുമാര്‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed