കേരളത്തിൽ കോവിഡ് വ്യാപനം രൂക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് സംസ്ഥാനത്ത് 8790 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 7646 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 872 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 178 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 27 മരണങ്ങളും ഇന്ന് റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 1403 ആയി.7660 പേർ രോഗമുക്തരായി. 93,264 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,16,692 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. പരിശോധനകളുടെ എണ്ണ വർദ്ധിച്ചതോടെയാണ് രോഗികളുടെ എണ്ണവും വർദ്ധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,980 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞ ദിവസങ്ങളിൽ അവധി ആയതിനാൽ പരിശോധനകൾ കുറവായിരുന്നു. പോസിറ്റീവ് കേസുകൾ ജില്ല തിരിച്ച് എറണാകുളം-1250, കോഴിക്കോട്-1149, തൃശൂര്‍-1018, കൊല്ലം-935, ആലപ്പുഴ-790, തിരുവനന്തപുരം-785, കോട്ടയം-594, മലപ്പുറം-548, കണ്ണൂര്‍-506, പാലക്കാട്-449, പത്തനംതിട്ട-260, കാസര്‍ഗോഡ്-203, വയനാട്-188, ഇടുക്കി-115.