ഉപഭോക്താക്കൾക്കായി സൗജന്യ സർവ്വീസ് ക്യാന്പുമായി ടാറ്റ മോട്ടോഴ്‍സ്


കൊച്ചി: ഉപഭോക്താക്കൾക്കായി സൗജന്യ സർവ്വീസ് ക്യാന്പുമായി ടാറ്റ മോട്ടോഴ്‍സ്. നവംബർ 21ന് ആരംഭിച്ച സൗജന്യ സർവ്വീസ് ക്യാന്പ് നവംബർ 30വരെ നീണ്ടു നിൽക്കും. രാജ്യത്തുടനീളമുള്ള 400 നഗരങ്ങളിലെ ടാറ്റ മോട്ടോഴ്സിന്റെ 650തിൽ‍ അധികം അംഗീകൃത സർവ്വീസ് സെന്‍ററുകൾ മുഖേന നിലവിലെ ഉപഭോക്താക്കൾക്ക് ഈ സേവനം ലഭ്യമാകും. ഉപഭോക്താക്കളുമായുള്ള ബ്രാൻഡ് ബന്ധം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും തടസ്സരഹിതമായ ഉടമസ്ഥാവകാശ അനുഭവം വാഗ്ദാനം ചെയ്യുന്നതിനുമായി അതിന്റെ സേവന നിലവാരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതിയെന്ന് കന്പനി വാർ‍ത്താക്കുറിപ്പിൽ‍ അറിയിച്ചു. മെഗാ സർവീസ് ക്യാന്പ് ഉപഭോക്താക്കൾക്ക് സമഗ്രമായ സൗജന്യ വാഹന ആരോഗ്യ പരിശോധന, കാർ ടോപ്പ് വാഷ് എന്നിവയും ഒറിജിനൽ സ്പെയർ പാർട്സ്, ഓയിൽ, ആക്സസറീസ്, ലേബർ ചാർജുകൾ എന്നിവക്ക് 10 ശതമാനം വരെ കിഴിവും ലഭിക്കും. കൂടാതെ മൂല്യവർദ്ധിത സേവനങ്ങൾ, വാഹന ഇൻഷൂറൻസ്, ടാറ്റാ കാറുകളുടെ  എക്‌സ്‌ചേഞ്ച് എന്നിവയിൽ ആവേശകരമായ ഓഫറുകളും ആനുകൂൽയങ്ങളും  ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം.

മെഗാ സർവീസ് ക്യാന്പ് തുടർച്ചയായ അഞ്ചാം വർഷമാണ് ടാറ്റ മോട്ടോർസ് സംഘടിപ്പിക്കുന്നത്. മുന്പത്തെ നാല് ക്യാന്പുകളിൽ കന്പനി 4 ലക്ഷത്തിലധികം കാറുകൾക്ക് സേവനം നൽകിയിട്ടുണ്ട്. ടാറ്റാ മോട്ടോഴ്‌സ് കഴിഞ്ഞ വർഷം നിരവധി പുതിയ, പ്രമുഖ സേവന സംരംഭങ്ങൾ ആരംഭിച്ചുട്ടുണ്ട്. ഈ സംരംഭങ്ങളിലൂടെ ടാറ്റ മോട്ടോർസ് ജെഡി പവർ ഇന്ത്യ കസ്റ്റമർ സർവീസ് ഇൻഡക്സിൽ ഈ വർഷത്തെ ഏറ്റവും മികച്ച രണ്ടാമത്തെ സേവന ദാതാക്കളായി മാറി. ഈ ക്യാംപെയ്നിലൂടെ ഉയർന്ന നിലവാരമുള്ള സേവനം നിലനിർത്തിക്കൊണ്ടുതന്നെ  ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിന് സഹായിക്കുമെന്ന് വിശ്വസിക്കുന്നതായി ടാറ്റ മോട്ടോർസ് സീനിയർ ജനറൽ മാനേജർ ആൻഡ് കസ്റ്റമർ കെയർ ഹെഡ് ശുഭജിത് റോയ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed