ഹ്യു​ണ്ടാ​യ് കോ​ന ഇ​ല​ക്‌ട്രിക് കൊച്ചിയിൽ അ​വ​ത​രി​പ്പി​ച്ചു


കൊച്ചി: ഹ്യുണ്ടായ് മോട്ടോർ‍ ഇന്ത്യ ലിമിറ്റഡ് ഇന്ത്യയിലെ ആദ്യത്തെ ഫുള്ളി ഇലക്‌ട്രിക് എസ്‌.യു.വി ആയ കോന ഇലക്‌ട്രിക് കൊച്ചിയിൽ‍ അവതരിപ്പിച്ചു. പോപ്പുലർ‍ ഹ്യുണ്ടായ് ഷോറൂമിൽ‍ മന്ത്രി എ.കെ ശശീന്ദ്രൻ വാഹനം പുറത്തിറക്കി. ഡെപ്യൂട്ടി ട്രാൻസ്‌പോർ‍ട്ട് കമ്മീഷണർ‍ ഇ. സുരേഷ്, ആർ‍.ടി.ഒ മനോജ് കുമാർ‍, പോപ്പുലർ‍ ഗ്രൂപ്പ് ഡയറക്ടർ‍ തോമസ് സാജു, സി.ഇ.ഒ സുജിത് ചന്ദ്രൻ‍, ഹ്യുണ്ടായ് മോട്ടോർ‍ ഇന്ത്യ ലിമിറ്റഡ് റീജണൽ‍ സെയിൽ‍സ് മാനേജർ‍ രാഹുൽ‍ ജെയിൻ, റീജണൽ‍ സർ‍വീസ് മാനേജർ‍ കെ.ജോൺ പോൾ‍ എന്നിവർ‍ സന്നിഹിതരായിരുന്നു.

ആകർ‍ഷകമായ ഡിസൈനും മികച്ച ഡ്രൈവിംഗും ടെക്‌നോളജിയും സമം ചേർ‍ത്ത് അവതരിപ്പിക്കുന്ന ഹ്യുണ്ടായ് കോനയ്ക്ക് ഒറ്റ ചാർ‍ജിൽ‍ 452 കിലോമീറ്ററോളം സഞ്ചരിക്കാൻ‍ സാധിക്കും. മനോഹരമായ ഗ്രില്ലും അതിൽ‍ ഘടിപ്പിച്ചിരിക്കുന്ന ഇന്‍റഗ്രേറ്റഡ് ചാർ‍ജിംഗ് പോർ‍ട്ടും എൽ.‍ഇ.ഡിയോട് കൂടിയ ഹെഡ്‌ലൈറ്റും ഡി.ആർ.‍എലും റൂഫ്‌റെയിലുകളും 17 ഇഞ്ചുള്ള മികച്ച അലോയ് വീലുകളും ഈ വാഹനത്തിന് പ്രീമിയം ലുക്ക് നൽ‍കുന്നു. ഒരേസമയം നഗരയാത്രയ്ക്കും സാഹസികയാത്രയ്ക്കും ഒരുപോലെ ഉതകുന്ന രീതിയിലാണ് കോന ഇലക്‌ട്രിക് ഡിസൈൻ ചെയ്തിരിക്കുന്നത്. അതിവേഗ ചാർ‍ജിംഗാണ് മറ്റൊരു സവിശേഷത. 39.2 കെ.ഡബ്ല്യു.എച്ച് ലിഥിയം അയൺ പോളിമർ‍ ബാറ്ററിയും പെർ‍മനന്‍റ് മാഗ്നറ്റ് സിൻ‍ക്രണസ് ഇലക്‌ട്രിക് മോട്ടോറുമാണുള്ളത്. പോർ‍ട്ടബിൾ‍ ചാർ‍ജർ‍, എസി വാൾ‍ പോക്‌സ് ചാർ‍ജർ‍ എന്നിങ്ങനെ രണ്ടുതരം ചാർ‍ജറുകളാണ് കോന ഇലക്‌ട്രിക്കിൽ‍ ലഭ്യമാകുക. 25.33 ലക്ഷം രൂപ മുതലാണ് കേരളത്തിലെ എക്‌സ് ഷോറൂം വില.

You might also like

  • Lulu Exchange
  • Straight Forward

Most Viewed