12 കോടിയുമായി ഓണം ബന്പർ വരുന്നു
തൃശ്ശൂർ: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 12 കോടി രൂപ ഒന്നാം സമ്മാനവുമായി തിരുവോണം ബന്പർ. അഞ്ചുകോടി രൂപ രണ്ടാംസമ്മാനവും രണ്ടു കോടി രൂപ മൂന്നാം സമ്മാനവുമാണ്. ടിക്കറ്റ് വില 300 രൂപ. ഈ ഭാഗ്യക്കുറിയുടെ സംസ്ഥാനതല ടിക്കറ്റ് പ്രകാശന കർമ്മം 21ന് രാവിലെ പത്തിന് കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ മന്ത്രി സി. രവീന്ദ്രനാഥ് നിർവ്വഹിക്കും.
മന്ത്രി വി.എസ് സുനിൽകുമാർ ടിക്കറ്റിന്‍റെ ആദ്യ വിൽപ്പന നിർവ്വഹിക്കും. മേയർ അജിത വിജയൻ, സംസ്ഥാന നികുതി വകുപ്പ് സെക്രട്ടറി പി. വേണുഗോപാൽ, ജില്ലാ കളക്ടർ എസ്. ഷാനവാസ് എന്നിവർ സംബന്ധിക്കും. നറുക്കെടുപ്പ് സപ്റ്റംബർ 19ന് നടക്കും.

