മേക്ക് ഇൻ ഇന്ത്യ വഴി മോഹവിലയിൽ‍ ഒരു സ്‍കൂട്ടർ‍


ന്യൂഡൽഹി: മെയ്ക്ക്‌ ഇൻ ഇന്ത്യ പദ്ധതിയുടെ ചുവടുപിടിച്ച് ലി−അയേൺസ് ഇലക്ട്രിക് പ്രൈവറ്റ് ലിമിറ്റഡിന്‍റെ ഇലക്ട്രിക്ക് സ്‍കൂട്ടറായ സ്പോക്ക് വിപണിയിലെത്തി. ഈ ഇന്ത്യൻ ഇലക്ട്രിക് വാഹന നിർമ്‍മാതാക്കളുടെ ആദ്യ മോഡലാണ് സ്പോക്ക്. 

2.9 kWh ലിഥിയം അയേൺ്‍ ബാറ്ററിയും ബിഎൽ‍ഡിസി ഹബ് മോട്ടോറുമാണ് വാഹനത്തിന്‍റെ ഹൃദയം. തുടർ‍ച്ചയായി 1.2 kW കരുത്തും പരമാവധി 2.1 kW കരുത്തും സ്‌പോക്കിൽ‍ ലഭിക്കുമെന്നാണ് കന്പനി പറയുന്നത്. ഒറ്റചാർ‍ജിൽ‍ 50−130 കിലോമീറ്റർ‍ സ്‌പോക്കിൽ‍ സഞ്ചരിക്കാന്‍ സാധിക്കും. എക്കണോമി മോഡിലാണ് 130 കിലോമീറ്റർ‍ ദൂരം പിന്നിടുക. പവർ‍ മോഡിൽ‍ 100 കിലോമീറ്ററും സഞ്ചരിക്കാം. മണിക്കൂറിൽ‍ 45 കിലോമീറ്ററാണ് പരമാവധി വേഗത. 

ആവശ്യാനുസരണം എടുത്ത് മാറ്റാവുന്ന ബാറ്ററി നാൽ മണിക്കൂറിനുള്ളിൽ‍ പൂർ‍ണമായി ചാർ‍ജ് ചെയ്യാം. 1200 ചാർ‍ജിംഗ്് സൈക്കിൾ‍ വരെ ബാറ്ററി ഈടുനിൽ‍ക്കുമെന്നും കന്പനി അവകാശപ്പെടുന്നു. 

1930 എംഎം നീളവും 770 എംഎം വീതിയും 1260 എംഎം ഉയരവും 1350 എംഎം വീൽ‍ബേസുമാണ് വാഹനത്തിനുള്ളത്. 760 എംഎമ്മാണ് സീറ്റ് ഹൈറ്റ്. ഗ്രൗണ്ട് ക്ലിയറൻസ് 200 എംഎം. ബാറ്ററി ഉൾ‍പ്പെടാതെ ആകെ ഭാരം 90 കിലോഗ്രാമാണ്.  ടെലസ്‌കോപ്പിക് ഹൈഡ്രോളിക്ക് ഫോർ‍ക്കാണ് സസ്‌പെന്‍ഷൻ‍. ജിപിഎസ്, യുഎസ്ബി ചാർ‍ജിംഗ് സൗകര്യവും സ്‌കൂട്ടറിലുണ്ട്.

ആകർ‍ഷകമായ ഡിസൈനും സ്റ്റൈലിംഗുമാണ് വാഹനത്തിന്. മുൻ‍വശത്ത് വലിയ വട്ടത്തിലുള്ള ഹെഡ്‌ലാന്പാണ്. ഹെഡ്‌ലൈറ്റിനോട് ചേർ‍ന്ന ഇൻഡികേറ്റർ‍, ബൈക്കുകളിലേതിന് സമാനമായ ഹാൻഡിൽ‍ ബാർ‍, താഴ്ന്ന സീറ്റ്, ട്രെന്റി ടെയിൽ‍ ലാന്പ്, 12 ഇഞ്ച് വീൽ‍, വലിയ ഫൂട്ട് സ്‌പേസ് തുടങ്ങിയവയും വാഹനത്തെ വേറിട്ടതാക്കുന്നു.

വൈറ്റ്, ബ്ലാക്ക്, റെഡ്, ഗ്രീന്‍, ബ്ലൂ, യെല്ലോ എന്നീ ആറ് നിറങ്ങളിൽ‍ വാഹനം ലഭ്യമാകും.  പിന്നിൽ‍ ചെറിയ കാർ‍ഗോ ബോക്‌സ് ഫാക്ടറി ഫിറ്റഡ് ഓപ്ഷനായും സ്‌പോക്കിൽ‍ ലഭിക്കും. 65,000 മുതൽ‍ 99,999 രൂപ വരെയായിരിക്കും വാഹനത്തിന്റെ ഓണ്‍റോഡ് വില. സ്‍കൂട്ടറിന്‍റെ ബുക്കിങ് കന്പനി ആരംഭിച്ചു കഴിഞ്ഞു. ഒഖിനാവ, ആതർ‍ ഇലക്ട്രിക് തുടങ്ങിയ ഇ−സ്‌കൂട്ടറുകളാവും നിരത്തിലും വിപണിയിലും സ്‌പോക്കിന്റെ മുഖ്യ എതിരാളികൾ‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed