ഡസ്റ്ററിന്റെ പുതിയ പതിപ്പുമായി റെനോ


ന്യൂഡഹി: ഫ്രഞ്ച് വാഹന നിർ‍മ്മാതാക്കളായ റെനോയുടെ ജനപ്രിയ കോംപാക്ട് എസ് .‍യു.വി ഡസ്റ്ററിന്‍റെ പുതിയ പതിപ്പ് വരുന്നു. പരിഷ്‌കരിച്ച വാഹനത്തിന്‍റെ ടീസർ‍ ചിത്രം കന്പനി പുറത്തുവിട്ടു. പുതിയ നീല നിറത്തിലുള്ളതാണ് ടീസറിലെ ഡസ്റ്റർ‍. പ്രൊജക്റ്റർ‍ ഹെഡ്‌ലൈറ്റുകൾ‍, ക്രോം അലങ്കാരമുള്ള പുതിയ ഗ്രിൽ‍, എൽ.‍ഇ.ഡി ഡി.ആർ‍.എൽ‍, ബ്ലാക്ക് സ്‌കിഡ് പ്ലേറ്റ് നൽ‍കിയിട്ടുള്ള വലിയ ബന്പർ‍, ഫോഗ് ലാന്പ് തുടങ്ങിയവ വാഹനത്തിന്‍റെ പ്രത്യേകതകളാണ്.

പുതിയ ബോണറ്റ്, കാൽ‍നട യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഉയർ‍ന്ന ബോണറ്റ് ലൈൻ, പുതുക്കിയ മുൻ ബന്പർ‍, മുന്നിലും പിന്നിലും സ്‌കിഡ് പ്ലേറ്റുകൾ‍, പുതിയ ഡിസൈനിലുള്ള അലോയ് വീലുകൾ‍, ടെയ്ൽ‍ഗേറ്റിൽ‍ പ്ലാസ്റ്റിക് ക്ലാഡിംഗ് തുടങ്ങിയവയും മാറ്റങ്ങളാണ്. 

സിൽ‍വർ‍ സ്ട്രിപ്പ് നൽ‍കിയിട്ടുള്ള പുതിയ സ്റ്റിയറിംഗ് വീൽ‍, ആപ്പിൾ‍ കാർ‍പ്ലേ, ആൻഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം പരിഷ്‌കരിച്ച ഇൻഫൊടെയ്ന്‍മെന്റ് സിസ്റ്റം, സെന്റർ‍ കണ്‍സോളിൽ‍ ചതുരാകൃതിയിലുള്ള എസി വെന്റുകൾ‍, അലുമിനിയം ഫിനീഷ് ഡോർ‍ ഹാൻഡിൽ‍, പുതിയ ഫാബ്രിക് ഫിനീഷ് സീറ്റുകൾ‍ തുടങ്ങിയവ ഇന്റീരിയറിനെ വേറിട്ടതാക്കുന്നു. 

1.5 ലിറ്റർ‍ പെട്രോൾ‍, 1.5 ലിറ്റർ‍ ഡീസൽ‍ എന്നീ എന്‍ജിന്‍ ഓപ്ഷനുകളാവും വാഹനത്തിന്‍റെ ഹൃദയം.  5 സ്പീഡ് മാന്വൽ‍ അല്ലെങ്കിൽ‍ സിവിടി പെട്രോൾ‍ വേരിയന്റുകളിലും 6 സ്പീഡ് മാന്വൽ‍ അല്ലെങ്കിൽ‍ എഎംടി ഡീസൽ‍ വേരിയന്റുകളിലും ട്രാൻസ്മിഷൻ‍ ഓപ്ഷനുകളായിരിക്കും. പുതിയ ഡസ്റ്ററിന്റെ വില സംബന്ധിച്ച വിവരങ്ങളൊന്നും കന്പനി വെളിപ്പെടുത്തിയിട്ടില്ല.

ഹ്യുണ്ടായി ക്രെറ്റ, മാരുതി ബ്രെസ, നിസാന്‍ കിക്‌സ് തുടങ്ങിയവരായിരിക്കും പുതിയ ഡസ്റ്ററിന്‍റെ മുഖ്യ എതിരാളികൾ‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed