പോലീസിന് ജുഡിഷ്യല്‍ അധികാരങ്ങള്‍ നല്‍കുന്നതിനെ വിമര്‍ശിച്ച് വി.എസ്
തിരുവനന്തപുരം∙ പോലീസിന് ജുഡിഷ്യല്‍ അധികാരങ്ങള്‍ നല്‍കുന്നതിനെ വിമര്‍ശിച്ച് വി.എസ് അച്യുതാനന്ദന്‍. പോലീസിന് ജുഡീഷ്യല്‍ അധികാരം ലഭിക്കുകയാണെങ്കില്‍ എന്തെല്ലാം ദുരന്തങ്ങള്‍ ഉണ്ടാകാം എന്ന സൂചനയിലേക്ക് കണ്ണ് തുറക്കാന്‍ ചില സംഭവങ്ങള്‍ നിമിത്തമായെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. ക്രമസമാധാനത്തിന്റെ കാര്യത്തിലും കേരളം ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ പൊലീസ് സേനയെക്കുറിച്ച് ഉയര്‍ന്നു വന്നിട്ടുള്ള ആക്ഷേപങ്ങള്‍ ഗൗരവത്തിലെടുക്കുകയും അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള കര്‍ശന നടപടികളിലേക്ക് കടക്കുകയും വേണം. ഒറ്റപ്പെട്ട സംഭവങ്ങളുടെ അടിസ്ഥാനത്തിലല്ല ഒരു വകുപ്പിനെ വിലയിരുത്തേണ്ടത്. പോലീസിന് ജുഡീഷ്യല്‍ അധികാരം ലഭിക്കുകയാണെങ്കില്‍ എന്തെല്ലാം ദുരന്തങ്ങള്‍ ഉണ്ടാകാം എന്ന സൂചനയിലേക്ക് കണ്ണ് തുറക്കാന്‍ ചില സംഭവങ്ങള്‍ നിമിത്തമാകുകയുണ്ടായി. പോലീസിന് ജുഡീഷ്യല്‍ അധികാരം നല്‍കാന്‍ തീരുമാനിച്ചത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്. ആ തീരുമാനം നടപ്പിലാക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും വിഎസ് പറഞ്ഞു.
ഭരണനേട്ടങ്ങളുടെ അവകാശികളായിരിക്കുമ്പോഴും പിഴവുകളുടേയും കോട്ടങ്ങളുടേയും ഉത്തരവാദിത്തത്തില്‍നിന്ന് ഭരണകൂടങ്ങള്‍ക്ക് ഒഴിയാനാകില്ല. ചില കാര്യങ്ങളില്‍ പിഴവുകള്‍ സംഭവിച്ചിട്ടുണ്ട് എന്ന് വ്യക്തമാണ്. പിഴവുകള്‍ക്ക് ഉത്തരവാദികളായവരെ ശിക്ഷിച്ചിട്ടുമുണ്ട്. അത്തരം സംഭവങ്ങള്‍ ഉണ്ടാകില്ല എന്ന് ഉറപ്പുവരുത്താന്‍ ഉത്തവാദിത്തപ്പെട്ട ജനപ്രതിനിധികള്‍ ശ്രദ്ധചെലുത്തണമെന്നും വിഎസ് പറഞ്ഞു.പൊലീസിന് ജുഡിഷ്യല്‍ അധികാരം: വിമര്‍ശിച്ച് വി.എസ്.
തിരുവനന്തപുരം പോലീസിന് ജുഡിഷ്യല്‍ അധികാരങ്ങള്‍ നല്‍കുന്നതിനെ നിയമസഭയില്‍ വിമര്‍ശിച്ച് വി.എസ്. അച്യുതാനന്ദന്‍. പോലീസിന് ജുഡീഷ്യല്‍ അധികാരം ലഭിക്കുകയാണെങ്കില്‍ എന്തെല്ലാം ദുരന്തങ്ങള്‍ ഉണ്ടാകാം എന്ന സൂചനയിലേക്ക് കണ്ണ് തുറക്കാന്‍ ചില സംഭവങ്ങള്‍ നിമിത്തമായെന്ന് അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം പോലീസിന് ജുഡിഷ്യല്‍ അധികാരങ്ങള്‍ നല്‍കുന്നതിനെ നിയമസഭയില്‍ വിമര്‍ശിച്ച് വി.എസ്. അച്യുതാനന്ദന്‍. പോലീസിന് ജുഡീഷ്യല്‍ അധികാരം ലഭിക്കുകയാണെങ്കില്‍ എന്തെല്ലാം ദുരന്തങ്ങള്‍ ഉണ്ടാകാം എന്ന സൂചനയിലേക്ക് കണ്ണ് തുറക്കാന്‍ ചില സംഭവങ്ങള്‍ നിമിത്തമായെന്ന് അദ്ദേഹം പറഞ്ഞു.

