ടൈഗർ ഷെറോഫും ദിഷ പട്ടാണിയും വേർപിരിഞ്ഞതായി റിപ്പോർട്ട്


ന്യൂഡൽഹി: ബോളിവുഡിലെ പ്രണയജോടികൾ ടൈഗർ ഷെറോഫുംഫും ദിഷ പട്ടാണിയും വേർപിരിഞ്ഞതായി റിപ്പോർട്ട്. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടൈഗർ‍ ഷെറോഫും ദിഷപട്ടാണിയും വിരലിലെണ്ണാവുന്ന ബോളിവുഡ് ചിത്രങ്ങളിലേ ഒരുമിച്ച് അഭിനയിച്ചിട്ടുള്ളൂ എങ്കിലും ഇരുവരെയും ചേർ‍ത്തുള്ള ഗോസിപ്പുകൾ വ്യാപകമായി പ്രചരിച്ചിരുന്നു. പല പൊതുപരിപാടികളിലും യാത്രകളിലും ഇരുവരും ഒന്നിച്ചായിരുന്നു. എന്നാൽ താരങ്ങളുടെ പ്രണയം, ഡേറ്റിംഗ്് ഉൾ‍പ്പെടെയുളള വ്യക്തിപരമായ കാര്യങ്ങൾ‍ മാധ്യമങ്ങൾക്കു മുന്‍പിൽ‍ വെളിപ്പെടുത്തണമെന്ന് നിയമമൊന്നുമില്ലെന്നും താനും ടൈഗറും നല്ല സുഹൃത്തുക്കൾ‍ മാത്രമാണെന്നുമായിരുന്നു ദിഷയുടെ നിലപാട്.

ബേഫിക്ര എന്ന സംഗീത ആൽബത്തിലാണ് ഇവർ ആദ്യമായി ഒന്നിക്കുന്നത്. പിന്നീട് ബാഗി 2 വിൽ ഇവർ ജോടികളായി എത്തി. കഴിഞ്ഞ ആഴ്ച ടൈഗറും ദിഷയും മുംബൈയിലെ ഒരു ഹോട്ടലിൽ ഒരുമിച്ചെത്തിയിരുന്നു. അന്ന് ദിഷയെ ജനക്കൂട്ടം വളഞ്ഞപ്പോൾ‍ രക്ഷക്കെത്തിയത് ടൈഗർ‍ ഷെറോഫ് ആയിരുന്നു. ശിവസേന യുവസേനയുടെ അദ്ധ്യക്ഷൻ‍ ആദിത്യ താക്ക്‌റേയും ദിഷ പട്ടാണിയും ഇപ്പോൾ‍ പ്രണയത്തിലാണെന്ന വാർത്തകളും പ്രചാരത്തിലുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed