എംഐ സ്മാര്‍ട്ട് ടിവികളുടെ വിലയിൽ വന്പിച്ച ഇളവ്


ന്യൂഡൽഹി: ലോകകപ്പ് പ്രമാണിച്ച് തങ്ങളുടെ എംഐ എല്‍ഇഡി  സ്മാര്‍ട്ട് ടിവി വിലകള്‍ കുറച്ച് ചൈനീസ് കമ്പനി ഷവോമി. ഷവോമിയുടെ ഔദ്യോഗിക സൈറ്റായ എംഐ.കോം വഴിയാണ് ഈ വിലകിഴിവ് ലഭിക്കുക. എംഐ എല്‍ഇ‍ഡി ടിവി 4എക്സ് പ്രോ 55 ടിവിക്ക് 2,000 രൂപയാണ് വിലക്കുറവ് ലഭിക്കുക.

നിലവിലെ ഓഫര്‍ ഓണ്‍ലൈന്‍ പര്‍ച്ചേസിനാണ്. അതായത് ക്യാഷ് ഓണ്‍ ഡെലിവറി ലഭിക്കില്ല. ദ വേള്‍ഡ് കപ്പ് ധമാക്ക എന്ന് പേരിട്ടിരിക്കുന്ന ഓഫറില്‍ എംഐ എല്‍ഇഡി 4സി പ്രോ 32 ഇഞ്ച്, എംഐ എല്‍ഇഡി 4എ പ്രോ 32 ഇഞ്ച്, എംഐ എല്‍ഇഡി 4എ പ്രോ 43 ഇഞ്ച്  എന്നിവയ്ക്ക് 2,000 രൂപവരെ കിഴിവ് ലഭിക്കും. 

എംഐ എല്‍ഇഡി ടിവി 4X പ്രോ (55-ഇഞ്ച്) 39,999 രൂപയ്ക്ക് ലഭിക്കും. എംഐ എല്‍ഇഡി ടിവി 4എ പ്രോ 22,999 രൂപയ്ക്ക് ലഭിക്കും. എംഐ എല്‍ഇഡി ടിവി 4എ പ്രോയ്ക്കും, എംഐ എല്‍ഇഡി 4സി പ്രോയ്ക്ക് 12,999 രൂപയാണ് വില.

You might also like

  • Lulu Exchange
  • Straight Forward

Most Viewed