പോ­ലീ­സു­കാ­രെ­ കൊ­ല്ലു­ന്നതി­ന് സംഘടനകൾ യു­വാ­ക്കൾക്­ക് നൽ­കി­യത് 50 ബഹ്‌റൈൻ ദി­നാർ


മനാമ: രാജ്യത്തെ പോലീസുകാരെ കൊല്ലാനും ഭീകരപ്രവർത്തനങ്ങൾ നടത്താനുമായി ചില സംഘടനകൾ 50 ബഹ്‌റൈൻ ദിനാർ സ്വദേശി യുവാക്കൾക്ക് പ്രതിഫലം നൽകിയതായി ആഭ്യന്തര മന്ത്രി ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് റഷീദ് ബിൻ അബ്ദുള്ള അൽ ഖലീഫ പറഞ്ഞു. 2017ലെ രാജ്യത്തെ ഭീകരവിരുദ്ധ പ്രവർത്തനങ്ങളെ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിരപരാധികളെ കൊല്ലുന്നതിനും  ഭീകരപ്രവർത്തനങ്ങളും നശീകരണങ്ങളും നടത്തുകയും ചെയ്യുന്നതിനുള്ള പ്രതിഫലമാണ് (ഓരോ കവറിലും 50 ബഹ്‌റൈൻ ദിനാർ) ഇത്, ഭീകരർക്ക് ആളുകളെ കൊല്ലുന്നത് എത്ര നിസ്സാരമായ കാര്യമാണെന്ന് ഇത് വ്യക്തമാക്കുന്നു, ഗുദൈബിയയിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓഫീസർ ക്ലബിൽ നടന്ന യോഗത്തിൽ, ജനങ്ങൾക്ക് മുന്പിൽ കുറേ കവറുകൾ പ്രദർശിപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.

ആയുധങ്ങളും സ്‌ഫോടകവസ്തുക്കൾ നിർമ്മിക്കുന്ന സാമഗിരികളും കഴിഞ്ഞ വർഷം നടത്തിയ തിരച്ചിലിൽ ഭീകരസംഘടനകളിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഭീകരപ്രവർത്തനത്തിനും രാജ്യത്ത് ആക്രമണങ്ങൾ നടത്തുന്നതിനും അവർ പങ്കാളികളായിരുന്നു.

കഴിഞ്ഞ വർഷം 105 ഓപ്പറേഷനുകളിലായി 357 ഭീകരരെ സുരക്ഷാ അധികാരികൾ അറസ്റ്റ് ചെയ്തിരുന്നു. അൽ−അഷ്ടർ ബ്രിഗേഡ്സ്, പോപ്പുലർ റെസിസ്റ്റൻസ്, അൽ മുഖ്താർ ബ്രിഗേഡ്സ് എന്നീ ഭീകരസംഘടനകളിൽപ്പെട്ടവരാണ് ഇവരിൽ ഭൂരിഭാഗവുമെന്നും മന്ത്രി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed