മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ശിശുദിനം ആഘോഷിച്ചു
മനാമ : നവംബർ 14ാം തീയതി മനാമ ഗോൾഡ് സിറ്റിയിൽ വെച്ച് പ്രമുഖ ജ്വല്ലറി റീട്ടെയിലിംഗ് ഗ്രൂപ്പായ മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ശിശു ദിനം ആഘോഷ പരിപാടി സംഘടിപ്പിച്ചു. പന്ത്രണ്ട് വയസ്സിന് താഴെയുള്ള 30 കുട്ടികളും അവരുടെ കുടുംബാംഗങ്ങളോടുമൊപ്പവുമായിരുന്നു മ
ലബാർ ഗോൾഡിന്റെ ആഘോഷം. കുട്ടികളിലെ കഴിവുകളെ ഉണർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച പരിപാടി തികച്ചും രസകരവും അറിവ് പകരുന്നതുമായിരുന്നു.
ആഘോഷ പരിപാടിയിൽ പെയിന്റിംഗ്, കരകൗശല നിർമ്മാണം, കൗതുകകരമായ നിരവധി പരിപാടികൾ എന്നിവയും കുട്ടികൾക്കായി സംഘടിപ്പിച്ചു.
ഡിസൈൻ ആന്റ് ബീ എ സ്റ്റാർലെറ്റ്’ എന്ന പേരിൽ നടന്ന പരിപാടിയിൽ കുട്ടികൾ വിഭാവനം ചെയ്ത ആഭരണ ഡിസൈനുകൾ ആഘോഷ വേളയിൽ പ്രദർശിപ്പിച്ചു. കുട്ടികൾ ഡിസൈൻ ചെയ്ത ചിത്രങ്ങളുടെ ഒരു പ്രദർശനവും ഗ്രൂപ് നടത്തി. അതിനു ശേഷം കേക്ക് മുറിക്കൽ ചടങ്ങും, മത്സരത്തിൽ വിജയിച്ച കുട്ടികൾക്ക് ആകർഷകമായ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ജ്വല്ലറി ഗ്രൂപ് നൽകി.

