200 രൂപയുടെ നോട്ടുകൾ പുറത്തിറക്കണമെന്ന് ചന്ദ്രബാബു


അമരാവതി: ഉയർന്ന മൂല്യമുള്ള നോട്ടുകൾ അസാധുവാക്കിയയിതിനെ തുടർന്ന് ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിന് എത്രയും വേഗം പരിഹാരം കാണണമെന്ന് ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു. പ്രശ്നം പരിഹരിക്കാൻ 200 രൂപയുടെ നോട്ടുകൾ കേന്ദ്രം പുറത്തിറക്കണമെന്നും നായിഡു ആവശ്യപ്പെട്ടു. അതേസമയം നോട്ട് അസാധുവാക്കലിനെ നായിഡു പ്രശംസിക്കുകയും ചെയ്തു. മുമ്പ് കള്ളപ്പണം തടയാൻ 500, 1000 എന്നീ നോട്ടുകൾ പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed