ഇന്ത്യയിൽ ഫോള്‍ഡബിള്‍ ഫോണ്‍ അവതരിപ്പിച്ച് വിവോ
പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ, അവരുടെ ഇന്ത്യയിലെ ആദ്യ ഫോള്‍ഡബിള്‍ ഫോണ്‍ അവതരിപ്പിച്ചു. ഫോള്‍ഡബിള്‍ ഫോണ്‍ ശ്രേണിയില്‍ സാംസങ് ഗാലക്‌സി ഇസഡ് ഫോള്‍ഡ് 5നെക്കാള്‍ കുറഞ്ഞ വിലയില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിവോ എക്‌സ് ഫോള്‍ഡ് 3 പ്രോയ്ക്ക് 1.40 ലക്ഷം രൂപ വില വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 20Hz പുതുക്കല്‍ നിരക്കും മറ്റ് ആകര്‍ഷകമായ ഫീച്ചറുകളും ഉള്ളതാവും ഫോണ്‍. ക്വാല്‍ക്കം സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ചിപ്സെറ്റ് ഫോണിന് കരുത്തുപകരും. ഡോള്‍ബി വിഷന്‍, HDR10+, ZREAL സാങ്കേതികവിദ്യ എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ഫണ്‍ടച്ച് ഒഎസ് കസ്റ്റം യൂസര്‍ ഇന്റര്‍ഫേസ് ആണ് ആന്‍ഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണിലെ മറ്റൊരു എടുത്തുപറയേണ്ട ഫീച്ചര്‍.
ഉയരമുള്ള സ്‌ക്രീന്‍ പ്രൊഫൈല്‍ ഇതിന്റെ പ്രത്യേകതകളിലൊന്നായിരിക്കും . 16 ജിബി റാമും ഒരു ടിബി വരെ സ്‌റ്റോറേജ് കപാസിറ്റിയും, അള്‍ട്രാ തിന്‍ ഡിസ്‌പ്ലേ, യുടിജി സൂപ്പര്‍ ടഫ് ഗ്ലാസ്, വെള്ളത്തില്‍ നിന്നും പൊടിയില്‍ നിന്നും സംരക്ഷണം അടക്കം നിരവധി ഫീച്ചറുകള്‍ തുടങ്ങിയവയും ഉണ്ടാകും.
dszvdsdf