ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിച്ച യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധന


ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം ഉപയോഗിച്ച യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ മാസം ഗണ്യമായ വർധനവുണ്ടായെന്ന് ഗതാഗത മന്ത്രാലയം. ഇവരുടെ റിപ്പോർട്ട്  അനുസരിച്ച് കഴിഞ്ഞമാസം 7, 47,964 യാത്രക്കാരാണ് ബഹ്റൈൻ വിമാനത്താവളം വഴി യാത്ര ചെയ്തത്.  375,000ലധികം പേർ ബഹ്റൈനിലേക്ക് വന്നപ്പോൾ, 372,000ലധികം പേർ ഇവിടെനിന്നും യാത്ര ചെയ്തു. 

അബൂദബിയിലേക്കും ഷാർജയിലേക്കുമാണ് ഏറ്റവുമധികം പേർ യാത്ര ചെയ്തത്. 71000 രത്തോളം പേരാണ് ഇവിടേക്ക് യാത്ര ചെയ്തത്.  മസ്‌കത്തിലേക്കുള്ള യാത്രക്കാരുടെ എണ്ണം 16,000 ആണ്. റിയാദും കുവൈത്ത് സിറ്റിയും യഥാക്രമം 50,000, 31,000 യാത്രക്കാരുമായി വളർച്ച രേഖപ്പെടുത്തി. ബഹ്‌റൈൻ  വിമാനത്താവളം കഴിഞ്ഞമാസം ഓപറേറ്റ് ചെയ്തത് 7,950 വിമാന സർവിസുകളാണ്. 39,000 ട്രാൻസിറ്റിങ് വിമാനങ്ങളും ഇവിടെ കൈകാര്യം ചെയ്തു. 

article-image

sdsd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed