മഴക്കെടുതി; കേരളത്തിൽ ഇന്ന് പൊലിഞ്ഞത്‍ അഞ്ച് ജീവനുകൾ


സംസ്ഥാനത്ത് ഇന്ന് മഴക്കെടുതിയിൽ‍ അഞ്ച് പേർ‍ക്ക് ജീവന്‍ നഷ്ടമായി. കാസർഗോഡ് കാഞ്ഞങ്ങാട് കൂട്ടുകാർ‍ക്കൊപ്പം പുഴയിൽ‍ കുളിക്കാനിറങ്ങിയ കൗമാരക്കാരന്‍ മുങ്ങി മരിച്ചു. അരൈവട്ടത്തോടിലെ അബ്ദുള്ളകുഞ്ഞിയുടെ മകന്‍ സിനാന്‍(16) ആണ് മരിച്ചത്. എറണാകുളം വേങ്ങൂരിൽ‍ തോട്ടിൽ‍ കുളിക്കാനിറങ്ങിയ പത്താം ക്ലാസ് വിദ്യാർ‍ഥി മുങ്ങി മരിച്ചു. ഐക്കരക്കുടി ഷൈബിന്‍റെ മകന്‍ എൽ‍ദോസ് ആണ് മരിച്ചത്. ആലപ്പുഴയിൽ തെങ്ങ് കടപുഴകി വീണ് യുവാവ് മരിച്ചു. മാവേലിക്കര സ്വദേശി അരവിന്ദ്(28) ആണ് മരിച്ചത്. ശക്തമായ മഴയിലും കാറ്റിലും വീട്ടുമുറ്റത്ത് നിന്ന തെങ്ങ് ദേഹത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു. 

തിരുവനന്തപുരം മുതലപ്പൊഴിയിൽ‍ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ‍ ഒരാൾ‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം ആണ് മരിച്ചത്. തൃശൂർ കൊടുങ്ങല്ലൂരിൽ ആനാപ്പുഴയിൽനിന്ന് കാണായായ ഏഴാം ക്ലാസ് വിദ്യാർ‍ഥിയെ പുഴയിൽ‍ മുങ്ങി മരിച്ച നിലയിൽ‍ കണ്ടെത്തി. കാവിൽ‍കടവ് സ്വദേശി പാറെക്കാട്ടിൽ‍ ഷോണ്‍ സി.ജാക്‌സണ്‍ (12) ആണ് മരിച്ചത്. സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ‍ രണ്ട് ജില്ലകളിൽ‍ റെഡ് അലർ‍ട്ട് പ്രഖ്യാപിച്ചു.കോട്ടയം, എറണാകുളം ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

article-image

്ിുി്ു

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed