90 കിലോ നിരോധിത ചെമ്മീനുമായി ബോട്ട് കോസ്റ്റ് ഗാർഡ് പിടികൂടി


90 കിലോ നിരോധിത ചെമ്മീനുമായി ബോട്ട് കോസ്റ്റ് ഗാർഡ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മന്ത്രിതല തീരുമാനപ്രകാരമാണ് കോസ്റ്റ് ഗാർഡ് പട്രോളിങ് സംഘം ചെമ്മീൻ പിടികൂടിയത്. കേസ് പബ്ലിക് പ്രോസിക്യൂട്ടർക്ക് റഫർ ചെയ്യുന്നതിന് ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചുവരുകയാണെന്ന് കോസ്റ്റ് ഗാർഡ് നേതൃത്വം അറിയിച്ചു. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ചെമ്മീൻ പിടിക്കുന്നതിന് നിരോധനമേർപ്പെടുത്തിയത്.

ഫെബ്രുവരി ഒന്നിന് ആരംഭിച്ച നിരോധനം ജൂലൈ 31വരെ തുടരും. സമുദ്രവിഭവങ്ങൾ സംരക്ഷിക്കുന്നതിനുള്ള ഗൾഫ് സഹകരണ കൗൺസിലിന്റെ തീരുമാനങ്ങളുടെ ചുവട് പിടിച്ചാണ് വാർഷിക നിരോധനം ഏർപ്പെടുത്തിയിട്ടള്ളത്.

article-image

xcvcxv

You might also like

  • Straight Forward

Most Viewed