അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ് ഗ്രാൻഡ് ഇഫ്താർ സംഘടിപ്പിച്ചു

അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ ഗ്രാൻഡ് ഇഫ്താർ സംഘടിപ്പിച്ചു. അൽ ഹിലാൽ മനാമ പാർക്കിങ് ഗ്രൗണ്ടിൽ വെച്ച് നടന്ന പരിപാടിയിൽ വിവിധ ഡിപ്ലോമാറ്റിക് മിഷനുകളിലെ അംബാസഡർമാർ, പാർലമെന്റ് അംഗങ്ങൾ, അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് ഡയറക്ടർ ബോർഡ്, മാധ്യമ പ്രതിനിധികൾ എന്നിവരുൾപ്പെടെ 1200ലധികം ആളുകൾ പങ്കെടുത്തു. അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ് മാനേജിങ് ഡയറക്ടർമാരായ ഡോ. പി.എ. മുഹമ്മദ്, അബ്ദുൽ ലത്തീഫ് എന്നിവരും സീനിയർ മാനേജ്‌മെന്റ് ആൻഡ് മാർക്കറ്റിങ് ടീമും ചടങ്ങിൽ പങ്കെടുത്തു.
ഷാസ്‌റിൽ സഹിറാൻ (മലേഷ്യൻ അംബാസഡർ), എസെൻ കാകിൽ (തുർക്കിയ അംബാസഡർ), ആൻ ജലാൻഡോ−ഓൺ ലൂയിസ് (ഫിലിപ്പീൻസ് അംബാസഡർ), മഹ്മൂദ് ബ്രഹാം (അൽജീരിയ അംബാസഡർ), ഇഹ്ജാസ് അസ്‍ലം (ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി), മുന അൽ−മാലു (തുനീഷ്യ ഷർഷെ ദഫേ), അഹമ്മദ് അൽ മൊഗാഹ്വി (മുഹറഖ് മുനിസിപ്പൽ കൗൺസിൽ അംഗം), ജയ് പ്രകാശ് (അസിസ്റ്റന്റ് ജനറൽ മാനേജർ സോളിഡാരിറ്റി ഇൻഷുറൻസ്) തുടങ്ങിയവർ സന്നിഹിതരായിരുന്നു.
asdasd
ssdfsd