ഹമദ് രാജാവ് ജോർഡൻ രാജാവുമായി കൂടിക്കാഴ്ച നടത്തി


ബഹ്റൈൻ സന്ദർശനത്തിനെത്തിയ ജോർഡൻ രാജാവ് അബ്ദുല്ല അൽഥാനി ഇബ്നുൽ ഹുസൈനുമായി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ചർച്ച നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ബന്ധവും വിവിധ മേഖലകളിലെ സഹകരണവും ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളിൽ യോജിച്ച പ്രവർത്തനം സാധ്യമാക്കുന്നതിനും സന്ദർശനം ഉപകരിക്കുമെന്ന് വിലയിരുത്തി. ഫലസ്തീൻ വിഷയത്തിൽ ശക്തമായി ഇടപെട്ടുകൊണ്ടിരിക്കുകയും ഗസ്സക്കാർക്ക് സഹായമെത്തിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന ജോർഡന് ഈ മേഖലയിൽ കൂടുതൽ മുന്നേറ്റം നടത്താൻ സാധിക്കട്ടെയെന്നും ബഹ്റൈൻ രാജാവ് ആശംസിച്ചു.

കൂടിക്കാഴ്ചയിൽ ഹമദ് രാജാവിന്‍റെ പ്രതിനിധി ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് ആൽ ഖലീഫ, ചാരിറ്റി, യുവജനകാര്യങ്ങൾക്കായുള്ള ഹമദ് രാജാവിന്‍റെ പ്രതിനിധിയും ദേശീയ സുരക്ഷ ഉപദേഷ്ടാവുമായ ഷെയ്ഖ്  നാസിർ ബിൻ ഹമദ് ആൽ ഖലീഫ, യുവജന, കായിക ഉന്നതാധികാര സമിതി വൈസ് ചെയർമാൻ ഷെയ്ഖ്  ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫ, റോയൽ കോർട്ട് കാര്യ മന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹ്മദ് ആൽ ഖലീഫ, ഉപപ്രധാനമന്ത്രി ഷെയ്ഖ്  ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ, റോയൽ കോർട്ട് ജനറൽ അഫയേഴ്സ് കാര്യ മന്ത്രി ഡോ. മാജിദ് ബിൻ അലി അന്നുഐമി തുടങ്ങിയവരും സന്നിഹിതരായിരുന്നു.

article-image

േ്ി്

You might also like

Most Viewed