പാതയോരങ്ങളിലെ ഒട്ടകപ്പാൽ വിൽപനക്കെതിരെ നടപടി


പാതയോരങ്ങളിലെ ഒട്ടകപ്പാൽ വിൽപനക്കെതിരെ നടപടി. ഇത് തടയുന്നതിനുള്ള കർശന പരിശോധന രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തുടരുന്നു. പരിസ്ഥിതി−ജല−കാർഷിക മന്ത്രാലയത്തിന്റെ നിർദേശാനുസരണം ഒട്ടകപ്പാൽ വിൽപന കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ കച്ചവടക്കാരുടെ വിൽപന സാമഗ്രികളും മറ്റും അധികൃതർ നീക്കം ചെയ്തു. ഒട്ടകപ്പാൽ വിൽപനക്ക് പ്രദർശിപ്പിക്കുന്നതിന് ഉപയോഗിച്ചിരുന്ന പാത്രങ്ങളും സ്റ്റാൻറുകളും അധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചു. 

ഒട്ടകങ്ങളെ നിയന്ത്രണമില്ലാതെ വിടുന്നതും യാത്രക്കാർക്കും വാഹനമോടിക്കുന്നവർക്കും പ്രയാസമുണ്ടാക്കുന്ന വിധത്തിൽ ഒട്ടക സഞ്ചാരവും അധികൃതർ കർശനമായി നിരീക്ഷിക്കുന്നുണ്ട്.കഴിഞ്ഞ ദിവസങ്ങളിൽ 94 നിയമലംഘകരെ അറസ്റ്റ് ചെയ്തതായി ബന്ധപ്പെട്ടവർ അറിയിച്ചു. വഴിതെറ്റിയ ഒട്ടകങ്ങൾ വഴിയാത്രക്കാർക്ക് ഉണ്ടാക്കുന്ന അപകടം, പ്രാകൃത രീതിയിൽ ഒട്ടകപ്പാൽ വിൽക്കുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ എന്നിവ കണക്കിലെടുത്താണ് നടപടി. ഒട്ടകങ്ങൾക്ക് ഇലക്‌ട്രോണിക് രീതിയിൽ നമ്പർ നൽകാനും രജിസ്റ്റർ ചെയ്യാനും പ്രത്യേക പദ്ധതിയും പരിസ്ഥിതി മന്ത്രാലയം ഇപ്പോൾ നടപ്പാക്കിയിട്ടുണ്ട്.

article-image

fsdfsf

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed