മനുഷ്യക്കടത്ത്; രണ്ട് തായ്‌ലൻഡ് സ്വദേശിനികൾ റിമാൻഡിൽ

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതികളെ റിമാൻഡ് ചെയ്യാൻ പബ്ലിക്ക് പ്രോസിക്യൂട്ടർ ഉത്തരവിട്ടു. പരാതിക്കാരി നൽകിയ കേസിന്‍റെ അടിസ്ഥാനത്തിൽ പ്രതികളെ ചോദ്യം ചെയ്യുകയും കുറ്റം സ്ഥിരീകരിക്കുകയും ചെയ്തു. രണ്ട് തായ്‌ലൻഡ് സ്വദേശിനികളാണ് പിടിയിലായത്. ബഹ്റൈനിൽ തൊഴിൽ നൽകാമെന്ന വ്യാജേന പരാതിക്കാരിയെ ഇവിടെ എത്തിക്കുകയും ശേഷം അനാശാസ്യത്തിന് പ്രേരിപ്പിക്കുകയുമായിരുന്നു. പ്രതികൾ യുവതിയെ ക്യാപിറ്റൽ ഗവർണറേറ്റിലെ ഒരു അപ്പാർട്മെന്റിലായിരുന്നു പാർപ്പിച്ചിരുന്നത്.
ബഹ്റൈനിൽ മറ്റൊരു വ്യക്തിയെ ലൈംഗിക തൊഴിലിൽ ഏർപ്പെടാൻ നിർബന്ധിച്ചാൽ രണ്ടു മുതൽ ഏഴുവർഷം വരെ തടവാണ് ശിക്ഷ. 18 വയസ്സിന് താഴെയുള്ള ആളാണ് ഇരയെങ്കിൽ മൂന്നു മുതൽ 10 വർഷം വരെ ശിക്ഷ ലഭിക്കും.
zxczc