സി.എ.എ ചട്ടങ്ങളിൽ വലിയ ആശങ്ക പ്രകടിപ്പിച്ച് യു.എസ് സെനറ്റർ ബെൻ കാർഡിൻ

സി.എ.എ ചട്ടങ്ങളിൽ വലിയ ആശങ്ക പ്രകടിപ്പിച്ച് യു.എസ് സെനറ്റർ ബെൻ കാർഡിൻ. ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന് മേൽ നിയമം ഏൽപ്പിക്കുന്ന ആഘാതം വലുതാണെന്നും യു.എസ് സെനറ്റിന്‍റെ വിദേശകാര്യ സമിതി അധ്യക്ഷൻ കൂടിയായ ബെൻ കാർഡിൻ പറഞ്ഞു.'ഇന്ത്യൻ സർക്കാർ വിവാദമായ പൗരത്വ ഭേദഗതി നിയമത്തിൽ വിജ്ഞാപനമിറക്കിയതിൽ അങ്ങേയറ്റം ആശങ്ക പ്രകടിപ്പിക്കുന്നു. മുസ്‌ലിം സമൂഹത്തിന് മേൽ നിയമം ഏൽപ്പിക്കുന്ന ആഘാതങ്ങളിൽ പ്രത്യേകിച്ചും. വിശുദ്ധ റമദാൻ മാസത്തിലാണ് നിയമം നടപ്പാക്കുന്നതെന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നു' -ബെൻ കാർഡിൻ പറഞ്ഞു.
ഇന്ത്യയും യു.എസും തമ്മിലുള്ള ബന്ധം ശക്തമാകുമ്പോൾ തന്നെ, ഇരുരാജ്യങ്ങളുടെയും സഹകരണം മതം പരിഗണിക്കാതെ എല്ലാ മനുഷ്യാവകാശങ്ങളെയും സംരക്ഷിക്കുക എന്ന മൂല്യത്തെ കൂടി അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. ഇത് ഏറെ പ്രധാനപ്പെട്ടതാണ്' -അദ്ദേഹം വ്യക്തമാക്കി.
csxc