നിരോധനം ലംഘിച്ച് കടത്തിയ 210 കിലോ ചെമ്മീൻ കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തു

നിരോധനം ലംഘിച്ച് കടത്തിയ 210 കിലോ ചെമ്മീൻ കോസ്റ്റ് ഗാർഡ് പിടിച്ചെടുത്തു. അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ദുമിസ്ഥാൻ തീരത്തുനിന്നാണ് അനധികൃതമായി കടത്തിയ ചെമ്മീൻ പിടികൂടിയത്. ഫെബ്രുവരി ഒന്നുമുതൽ ജൂലൈ 31 വരെ ചെമ്മീൻ പിടിക്കുന്നതിന് ബഹ്റൈനിൽ നിരോധനമേർപ്പെടുത്തിയിട്ടുണ്ട്.
നിരോധനം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികളാണ് സ്വീകരിക്കുന്നത്.
v