ടൂറിസം മേഖലക്ക് കൂടുതൽ ശ്രദ്ധ നൽകാൻ ബഹ്റൈൻ മന്ത്രിസഭായോഗം തീരുമാനിച്ചു


2024ലെ അറബ് ടൂറിസം തലസ്ഥാനമായി മനാമയെ പ്രഖ്യാപിച്ച സാഹചര്യത്തിൽ ടൂറിസം മേഖലക്ക് കൂടുതൽ ശ്രദ്ധ നൽകാൻ ബഹ്റൈൻ മന്ത്രിസഭായോഗം തീരുമാനിച്ചു. സാമ്പത്തിക വളർച്ചക്കും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ഇത് വഴിയൊരുക്കുമെന്നും കാബിനറ്റ് വിലയിരുത്തി. സുന്നി, ജഅ്ഫരി ഔഖാഫുകൾക്ക് കീഴിൽ 32 പള്ളികൾ തുറന്നുകൊടുക്കുന്നതിനുള്ള കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ വിലയിരുത്തി.   റമദാനിൽ അവശ്യ ഭക്ഷ്യവസ്തുക്കൾക്ക് വില വർധിക്കാതിരിക്കുന്നതിന് സ്വീകരിച്ച നടപടിക്രമങ്ങളെ കുറിച്ചും കാബിനറ്റ് ചർച്ച ചെയ്തു. 

വിപണിയിൽ ആവശ്യമായ പരിശോധന തുടരുന്നതിന് നടപടി സ്വീകരിച്ചതായി വാണിജ്യ, വ്യവസായ മന്ത്രാലയം അറിയിച്ചു.  കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ അധ്യക്ഷതയിൽ ഗുദൈബിയ പാലസിലായിരുന്നു കാബിനറ്റ് യോഗം നടന്നത്. 

article-image

dydty

You might also like

Most Viewed