തൊഴിലിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും തൊഴിൽ നിയമം ലംഘിച്ചവർ പിടിയിൽ


തൊഴിലിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും നാഷനാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡന്‍റ്സ് അഫയേഴ്സ് അതോറിറ്റി പരിശോധന നടത്തി. എൽ.എം.ആർ.എയുടെ സഹകരണത്തോടെ നടത്തിയ പരിശോധനകൾ തൊഴിൽ, താമസ വിസ നിയമങ്ങൾ ലംഘിച്ചവരെ കണ്ടെത്തുന്നതിന്‍റെ ഭാഗമായിരുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ നിയമം ലംഘിച്ച ഏതാനും പേർ പിടിയിലായിട്ടുണ്ട്. 

അനധികൃത വിദേശ തൊഴിലാളികളുടെ സാന്നിധ്യം പൂർണമായി ഇല്ലാതാക്കുന്നതിനുള്ള ശ്രമം തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. വിവിധ പൊലീസ് ഡയറക്ടറേറ്റ് അടക്കമുള്ളവയുമായി സഹകരിച്ച് നടത്തുന്ന പരിശോധനകൾ വഴി നിയമ വിരുദ്ധമായി രാജ്യത്ത് തങ്ങുന്നവരിൽ വലിയ ഇടിവുണ്ടായിട്ടുണ്ട്. നിയമ വിരുദ്ധമായ താമസവും തൊഴിലും ഒരു നിലക്കും അംഗീകരിക്കാൻ കഴിയില്ല. ഇക്കാര്യത്തിൽ എല്ലാവരുടെയും സഹകരണം അനിവാര്യമാണെന്നും ബന്ധപ്പെട്ടവർ കൂട്ടിച്ചേർത്തു.

article-image

dfgd

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed